ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്ന് പിടിച്ചു ; ലൈംഗികാതിക്രമ കേസിൽ അഗളി എസ്‌എച്ച്‌ഒ അബ്ദുല്‍ ഹക്കീമിനെതിരെ കേസ്

Spread the love

എറണാകുളം : ട്രെയിനില്‍ വച്ച്‌ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സിഐക്കെതിരെ കേസ്. അഗളി എസ്‌എച്ച്‌ഒ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ്.

കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം.

ട്രെയിനില്‍ പോകവെ ഹക്കീം പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതോടെ താൻ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവം നടക്കവെ മറ്റു യാത്രക്കാർ ഹക്കീമിൻ്റെ ചിത്രങ്ങള്‍ പകർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികള്‍ ഉടൻ ഉണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.