പ്രണയാഭ്യര്‍ത്ഥന നിരസിച്ചു വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം ; എബിവിപി നേതാവിനെതിരെ കേസ്

Spread the love

പത്തനംതിട്ട : വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എബിവിപി നേതാവിനെതിരെ കേസ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അശ്വിന്‍ പ്രദീപിനെ ഒന്നാംപ്രതി ആക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശി ആല്‍ബിന്‍ തോമസ് ആണ് രണ്ടാം പ്രതി.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കോളേജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group