play-sharp-fill
യൂനാനി ചികിത്സക്കായി മകളെയും കൊണ്ട്  ഫാർമസിയിൽ എത്തിയ സ്ത്രീയെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചു; യുവതിയുടെ നഗ്ന ഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുത്തു; കേസിൽ സൽവാ യൂനാനി ഫാർമസി ഉടമ പോലീസ് പിടിയിൽ

ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീന്‍-49) ആണ് പോലീസ് പിടിയിലായത്.

ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെ പ്രലോഭനങ്ങളിലൂടെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് 2 ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

എസ് ഐ മാരായ അശോകൻ, മോഹൻ കുമാർ, എസ് സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.