play-sharp-fill
ബ്യൂട്ടിപാര്‍ലറുകളില്‍ കയറി സ്ത്രീകളെ കടന്ന് പിടിക്കും; ഉടമസ്ഥന്റെ സുഹൃത്താണെന്ന് തെറ്റിധരിപ്പിച്ച ശേഷം ശല്യം ചെയ്യും; സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രം കയറുന്ന ഞരമ്പ് രോഗി പൊലീസ് പിടിയില്‍

ബ്യൂട്ടിപാര്‍ലറുകളില്‍ കയറി സ്ത്രീകളെ കടന്ന് പിടിക്കും; ഉടമസ്ഥന്റെ സുഹൃത്താണെന്ന് തെറ്റിധരിപ്പിച്ച ശേഷം ശല്യം ചെയ്യും; സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രം കയറുന്ന ഞരമ്പ് രോഗി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

മൂവാറ്റുപുഴ: ബ്യൂട്ടിപാര്‍ലറുകളില്‍ കയറിച്ചെന്ന് അവിടെ ജോലി ചെയ്യുന്ന സ്ത്രീകളെ കടന്ന് പിടിക്കുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജാണ്(45) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം നഗരത്തിലെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടിപാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ സുഹൃത്താണെന്ന് പറഞ്ഞശേഷം ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ രാജേഷിനെ പിടികൂടി പൊലീസിന് കൈമാറി.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി ഉടമസ്ഥന്‍ പറഞ്ഞുവിട്ട ആളെന്ന് തെറ്റിദ്ധരിപ്പിച്ചശേഷം ജോലി ചെയ്യുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.

വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകളെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളെ സബ് ഇന്‍സ്പെക്ടര്‍ ജി. അനൂപിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ഇ.ആര്‍. ഷിബു, സിവില്‍ പൊലീസ് ഓഫിസര്‍ ബിജി മാത്യു എന്നിവരാണ് അറസ്റ്റ് ചെയ്തത്.

 

 

Tags :