
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മൊജ്‌തബ ‘ഏതോ ഒരു രൂപത്തില്‍’ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
മൊജ്തബയുടെ ശാരീരികാവസ്ഥ മോശമായതിനെത്തുടർന്ന് ഇറാന്റെ വാർത്താവിനിമയ സംവിധാനങ്ങളും ഔദ്യോഗിക സന്ദേശങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് ഏറ്റെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറംലോകത്തേക്ക് എത്തുന്ന മൊജ്തബയുടെ സന്ദേശങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഐആർജിസി കർശനമായി പരിശോധിച്ചാണ് പുറത്തുവിടുന്നത്.



