video
play-sharp-fill

ഒപ്പം മോഹൻലാൽ ഉണ്ടായിരുന്നതിനാൽ മാത്രം താൻ പൂർണ നഗ്നയായി..! ആ സീനിൽ സംഭവിച്ചത് എന്തെന്നു തുറന്നു പറഞ്ഞ് മീരാ വാസുദേവ്

ഒപ്പം മോഹൻലാൽ ഉണ്ടായിരുന്നതിനാൽ മാത്രം താൻ പൂർണ നഗ്നയായി..! ആ സീനിൽ സംഭവിച്ചത് എന്തെന്നു തുറന്നു പറഞ്ഞ് മീരാ വാസുദേവ്

Spread the love

സിനിമാ ഡെസ്‌ക്

ചെന്നൈ: ലോക്ക് ഡൗൺ കാലത്ത് സിനിമകളില്ലാത്തതിനാൽ താരങ്ങളെല്ലാവരും വീടുകളിൽ ഇരുന്നുള്ള അഭിമുഖത്തിലും ലൈവുകളിലും ഇപ്പോൾ സജീവമാണ്. തങ്ങൾ മുൻപ് അഭിനയിച്ച സിനിമകളുടെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് താരങ്ങൾ ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ച തന്മാത്ര എന്ന ചിത്രത്തിലെ നഗ്നരംഗത്തിന്റെ ഓർമ്മ പങ്കു വയ്ക്കുകയാണ് മീരാ വാസുദേവ് എന്ന നടി.

മോഹൻലാലും മീര വാസുദേവും ഒരുമിച്ചു അഭിനയിച്ച തന്മാത്ര എന്ന സിനിമയിലെ ക്ലൈമാക്‌സ് സീനിനെപ്പറ്റിയാണ് ഇപ്പോൾ മീര തുറന്നു പറഞ്ഞിരിക്കുന്നത്. ബ്ലസി അണിയിച്ചു ഒരുക്കിയ ചിത്രം ഒരുപാട് അവാർഡുകൾ നേടി എടുത്തിരുന്നു കൂടാതെ പ്രേക്ഷക ശ്രദ്ധയും ഇ സിനിമ പിടിച്ചുപറ്റിയിരുന്നു. എന്നാൽ സിനിമയിലെ അവസാന ഭാഗത്ത് അഭിനയിച്ച ന-ഗ്‌ന രംഗങ്ങളെ പറ്റി മീരാ വാസുദേവേവ് ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാൻ സമീപിച്ചു എങ്കിലും ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാൽ പലരും വിസമ്മതിച്ചു. പക്ഷെ മോഹൻലാലിനെ പോലെ ഒരു നടൻ അങ്ങനെ ഒരു സീൻ അഭിനയിക്കണം എങ്കിൽ അത് സിനിമയോട് ഉള്ള ഇഷ്ടമാണ് അതിനാൽ തനിക് ആ വേഷം ചെയ്യുന്നതിൽ തെറ്റ് തോന്നിയില്ലന്ന് മീര പറയുന്നു.

പൂർണ നഗ്‌നായി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ പറഞ്ഞോളൂ, ചിലരെ ഒഴുവാക്കി വേണം ഷൂട്ട് ചെയ്യാവു എന്നായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ നഗ്‌നായി അഭിനയിച്ചപ്പോൾ ബ്ലസി, ക്യാമറാമാൻ, സഹ ക്യാമറാമാൻ, മോഹൻലാൽ, മോഹൻലാലിൻറെ മേക്കപ്പ് മാൻ, എന്റെ ഹെയർ സ്‌റ്റൈലർ എന്നിവർ മാത്രമേ ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നോള്ളൂ. തന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മീരാവാസുദേവ് പറഞ്ഞു

എന്നാൽ, വർഷങ്ങൾക്കു ശേഷമുള്ള മീരയുടെ തുറന്നു പറച്ചിലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ കമന്റുകളാണ് ഉയരുന്നത്. മീരയെ അഭിനന്ദിച്ചും എതിർത്തും പോസ്റ്റുകൾ ഒഴുകുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് മീര വെളിപ്പെടുത്തൽ നടത്തിയത്.