
സ്വന്തം ലേഖകൻ
കൊച്ചി: ബിജെപി പാളയത്തിലേയ്ക്ക് അടുത്തു നിൽക്കുന്ന സൂപ്പർ താരം മോഹൻലാലിനെ പൂട്ടാൻ സർക്കാരിന്റെ മണിച്ചിത്രത്താഴ്. ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ കുരുക്ക് മുറുക്കുന്ന റിപ്പോർട്ടാണ് സർക്കാർ ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതോടെ മോഹൻലാൽ വീണ്ടും പ്രതിക്കൂട്ടിലാകും.
നടന് മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്ബാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ നടന് മോഹന്‍ലാലിന് വനം വകുപ്പ് അനുമതി നല്കിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജി ഒക്ടോബര്‍ 15 ന് വീണ്ടും പരിഗണിക്കും.നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പെരുമ്ബാവൂര്‍ കോടതിയിലുള്ള കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ഉചിതമായ കുറ്റപത്രം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹന്‍ലാലിന് മറ്റു പ്രതികള്‍ ആനക്കൊമ്ബുകള്‍ നല്‍കിയതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തൃശൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍.
2011 ന് മോഹന്‍ലാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതരാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്ബുകളില് രണ്ടെണ്ണം പി.എന്‍. കൃഷ്ണകുമാര്‍ മോഹന്‍ലാലിന്റെ വസതിയിലെ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിക്കാനായി 1988 ല്‍ നല്‍കിയതാണെന്ന് കണ്ടെത്തി.
നളിനിയില്‍ നിന്ന് പണം നല്കി വാങ്ങിയ ആനക്കൊമ്ബുകള്‍ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാര്‍ മോഹന്‍ലാലിന് കൈമാറിയെന്നും തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഇവ കൊച്ചിയിലെ വസതിയിലേക്ക് മാറ്റാന്‍ വനം വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2011 ഡിസംബര്‍ 21 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയത്. തുടര്‍ന്ന് കുറ്റപത്രം നല്‍കിയിരുന്നില്ല. പിന്നീടാണ് ഇത്തരത്തില്‍ അനുമതി നല്കിയതു ചോദ്യം ചെയ്ത് പൗലോസ് ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.