മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടയിൽ ഇരിക്കുന്ന ടൊവിനോയുടെ ചിത്രത്തിന് വൻമരം എന്ന ക്യാപ്ഷൻ: മുട്ട പഫ്സിലെ മുട്ട എന്ന് ബേസിൽ ജോസഫ് കമന്റ്: ഇപ്പോഴിതാ അത്തരമൊരു അവസരത്തില്‍ ടൊവിനോ തോമസിനെ ട്രോള്‍ ചെയ്യുന്ന ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്.

Spread the love

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നടൻ ടൊവിനോ തോമസും ബേസില്‍ ജോസഫും പരസ്പരം ട്രോളുന്നത് രസകരമായ കാഴ്ചയാണ്. ഇരുവരുടെയും പോസ്റ്റുകളിലെ പരസ്പരമുള്ള തമാശ നിറഞ്ഞ കമന്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്.
ഇപ്പോഴിതാ അത്തരമൊരു അവസരത്തില്‍ ടൊവിനോ തോമസിനെ ട്രോള്‍ ചെയ്യുന്ന ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്.

video
play-sharp-fill

മോഹൻലാല്‍ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങില്‍ ബേസില്‍ അതിഥിയായി എത്തിയിരുന്നു. ടീസർ ലോഞ്ചില്‍ നിന്നുള്ള ഒരു ഫോട്ടോ ടൊവിനോ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയും പിന്നിലിരിക്കുന്ന ചിത്രത്തിന് ‘വൻ മരങ്ങള്‍ക്കിടയില്‍’ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്.

ഇതിന് താഴെയാണ് രസകരമായ കമന്റുമായി ബേസില്‍ എത്തിയത്. ‘മുട്ട പഫ്‌സിലെ മുട്ട’ എന്നാണ് ബേസില്‍ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. രണ്ടു പേരും ഇനി സ്വയം എയറിലേക്ക് പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘അടുത്ത യൂണിവേഴ്സ് തുടങ്ങാനുള്ള പരുപാടി ആണോ’ എന്നായിരുന്നു ഒരു കമന്‍റ്. ‘ഭാവി വന്മരങ്ങളെന്നും’ കമന്‍റ് എത്തി.

ഇതിന് മുൻപും ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയയിലൂടെ ട്രോളിയിട്ടുണ്ട്.
അതേസമയം ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ബേസില്‍ ജോസഫ് ചിത്രം. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യുക.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.