video
play-sharp-fill

മോഹൻലാല്‍ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്: പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല: തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ഫാദർ ജോസഫ് പുത്തൻപുരയ്ക്കല്‍ പറയുന്നു.

മോഹൻലാല്‍ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്: പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല: തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ഫാദർ ജോസഫ് പുത്തൻപുരയ്ക്കല്‍ പറയുന്നു.

Spread the love

കൊച്ചി: തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കല്‍

.ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച്‌ ഫാദർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹൻലാല്‍ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ലെന്നും ജോസഫ് പുത്തൻപുരയ്ക്കല്‍ പറഞ്ഞു.

“മോഹൻലാല്‍ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹൻലാല്‍ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളില്‍ അഭിനയിക്കാൻ പോകരുത്”, എന്നാണ് ജോസഫ് പുത്തൻപുരയ്ക്കല്‍ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എമ്പുരാൻ വരുന്നുണ്ടല്ലോന്ന ചോദ്യത്തിന്, “കാണുമ്പോള്‍ അറിയാം. എല്ലാം ഭയങ്കരമാണെന്ന് പറയും. കാണുമ്പോള്‍ പലതും വട്ടപ്പൂജ്യം. മോഹൻലാലിനെ ഇഷ്ടമാണ്. പക്ഷേ ഈയിടെ ഇറങ്ങിയ പടങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലവാരത്തെ വളരെയധികം കുറച്ചു കഴിഞ്ഞു”, എന്ന് ഫാദർ പറഞ്ഞു.

ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പടങ്ങളിലൊന്ന് മമ്മൂട്ടിയുടെ തനിയാവർത്തനവും മറ്റൊന്ന് മോഹൻലാലിന്റെ കിലുക്കം അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്കും മോഹൻലാലിനും ജോസഫ് പുത്തൻപുരയ്ക്കല്‍ ഉപദേശവും നല്‍കുന്നുണ്ട്. ‘മമ്മൂട്ടിക്ക് നല്ല അഭിനയം ഉണ്ട്. തരംതാഴ്ന്ന റോളുകളില്‍ അഭിനയിക്കരുത്. നല്ല നിലവാരത്തില്‍ തന്നെ നില്‍ക്കണം. മോഹൻലാല്‍ എടുക്കുന്ന പടങ്ങള്‍ സെലക്ടീവ് ആകണം. പ്രതീക്ഷ നല്‍കിയിട്ട് വട്ടപ്പൂജ്യം ആകരുത്’, എന്നും ജോസഫ് പുത്തൻപുരയ്ക്കല്‍ പറഞ്ഞു.

അതേസമയം, എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച്‌ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കൂടാതെ ഇരു നടന്മാരുടെ നിരവധി സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്