video

00:00

‘ജേതാക്കളെ ജയിച്ചവൻ, ഞെട്ടിക്കാൻ മോഹൻലാല്‍’; മോഹന്‍ലാല്‍ അടക്കം വന്‍ താര നിര അഭിനയിക്കുന്ന  വിഷ്ണു മഞ്ചുവിന്‍റെ ഫാന്‍റസി മിത്തോളജിക്കല്‍ ചിത്രം കണ്ണപ്പ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

‘ജേതാക്കളെ ജയിച്ചവൻ, ഞെട്ടിക്കാൻ മോഹൻലാല്‍’; മോഹന്‍ലാല്‍ അടക്കം വന്‍ താര നിര അഭിനയിക്കുന്ന വിഷ്ണു മഞ്ചുവിന്‍റെ ഫാന്‍റസി മിത്തോളജിക്കല്‍ ചിത്രം കണ്ണപ്പ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Spread the love

ഹൈദരാബാദ്: വിഷ്വൽ ഇഫക്റ്റുകളുടെ പണി തീരാത്തതിനാല്‍ മോഹന്‍ലാല്‍ അടക്കം വന്‍ താര നിര അഭിനയിക്കുന്ന  വിഷ്ണു മഞ്ചുവിന്‍റെ ഫാന്‍റസി മിത്തോളജിക്കല്‍ ചിത്രം കണ്ണപ്പ റിലീസ് പുതിയ തീയതിയിലേക്ക് മാറ്റി. ഏപ്രിൽ 9 ന് എക്‌സിലാണ് കണ്ണപ്പയുടെ പുതിയ റിലീസ് തീയതി  വിഷ്ണു മഞ്ചു പ്രഖ്യാപിച്ചത്.

ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയുടെയും എവിഎ എന്റർടൈൻമെന്റിന്റെയും ബാനറിൽ നിർമ്മിച്ച കണ്ണപ്പ ഏപ്രിൽ 25 ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ റിലീസ് തീയതി ജൂണിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് പുറത്തിറക്കി. ഇതിന്‍റെ ചിത്രങ്ങള്‍ നായകന്‍ വിഷ്ണു മഞ്ചുതന്നെ എക്സില്‍ പങ്കുവച്ചു. ജൂണ്‍ 27ആണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

വിഷ്ണു മഞ്ചു, ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മോഹന്‍ ബാബു, കൊറിയോഗ്രാഫര്‍ പ്രഭുദേവ എന്നിവര്‍ ചേര്‍ന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശിവഭഗവാനായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രത്തില്‍ പാര്‍വതീ ദേവിയായി എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. കിരാത എന്ന റോളിലാണ് മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍  ചിത്രത്തില്‍ എത്തുന്നത്.

രുദ്ര ആയാണ് പ്രഭാസ് എത്തുന്നത്. മോഹന്‍ ബാബു, ആര്‍ ശരത്‍കുമാര്‍, മധു, മുകേഷ് റിഷി, ബ്രഹ്‍മാജി, കരുണാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിന്‍റേതാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. അതേ സമയം ഏപ്രില്‍ 25ന് മോഹന്‍ലാല്‍ നായകനാകുന്ന തുടരും സിനിമ റിലീസ് ചെയ്യും.