video
play-sharp-fill

മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും തകർത്ത് മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും ; ആഗോളതലത്തില്‍ 130 കോടി കളക്ഷൻ നേടി

മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും തകർത്ത് മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും ; ആഗോളതലത്തില്‍ 130 കോടി കളക്ഷൻ നേടി

Spread the love

മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിനൊപ്പം ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

മോഹൻലാലിന്റെ ഫാൻസ് പേജുകളിലാണ് പുതിയ കളക്ഷൻ റിപ്പോർട്ട് പ്രചരിക്കുന്നത്. മോഹൻലാലിന്റെ തന്നെ മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും ചിത്രം തകർത്തു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തില്‍ ലൂസിഫറിന്റെ കളക്ഷൻ റെക്കോഡായ 128 കോടിയെ തകർത്ത് തുടരും 130 കോടി നേടിയെന്നാണ് റിപ്പോർട്ട്.

കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ഷണ്‍മുഖം എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, പ്രകാശ് വര്‍മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിന് മുൻപ് മോഹൻലാൽ നായകനായെത്തിയ എംപുരാൻ, പുലിമുരുകൻ, ലൂസിഫർ, നേര് തുടങ്ങിയ ചിത്രങ്ങളാണ് മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group