
‘ദൃശ്യം 3’ ഷൂട്ടിങ് ഈ വർഷം തുടങ്ങും ; ചിത്രത്തിന്റെ പുതിയ വിശേഷം വെളിപ്പെടുത്തി മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ‘ദൃശ്യം.’ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയം നേടിയിരുന്നു. കോവിഡ് കാലത്ത് ഒടിടിയിലാണ് ദൃശ്യം 2 പ്രദർശനത്തിനെത്തിയത്.
അടുത്തിടെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായി ‘ദൃശ്യം 3’ എത്തുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാൽ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പിക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ദൃശ്യം 3-ന്റെ അപ്ഡേറ്റ് പങ്കുവച്ചത്. മറ്റൊരു അഭിമുഖത്തിൽ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാകുകയാണെന്നും താരം വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം ദി റിസംഷന്‍ എന്ന പേരിൽ 2021ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.