video
play-sharp-fill
ബുള്ളറ്റും റെയ്‍ബാനും മോഹന്‍ലാലില്‍ നിന്ന് വാങ്ങാം; ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ബുള്ളറ്റും റെയ്‍ബാനും മോഹന്‍ലാലില്‍ നിന്ന് വാങ്ങാം; ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച്‌ ഒരു മത്സരം സംഘടിപ്പിക്കുകയാണ് അണിയറക്കാര്‍. വിജയികള്‍ക്ക് മോഹന്‍ലാലില്‍ നിന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്‍ബാന്‍ കമ്ബനിയുടെ സണ്‍ഗ്ലാസും സമ്മാനമായി നേരിട്ട് വാങ്ങാം.

മത്സരത്തക്കുറിച്ച്‌ ഭദ്രന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Win a Bullet and Rayban !!!
നീണ്ട 28 വര്‍ഷങ്ങള്‍… ഇതിനിടയില്‍ കാലം മാറി, മനുഷ്യര്‍ മാറി, ജീവിതങ്ങള്‍ മാറി, കാഴ്ചപ്പാടുകള്‍ മാറി, സാഹചര്യങ്ങള്‍ മാറി, കഥകള്‍ മാറി, സിനിമകള്‍ മാറി, പക്ഷേ ആടുതോമയുടെ പകിട്ട് വീഞ്ഞു പോലെ വീര്യമുള്ളതാകുകയായിരുന്നു. മാറ്റേറിയ ഓട്ടക്കാലണയായി 28 കൊല്ലത്തിന് ശേഷം പ്രേക്ഷകരെ അമ്ബരപ്പിക്കാന്‍ ‘സ്ഫടികം’ നൂതനമായ 4കെ ശബ്‍ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുമ്ബോള്‍ അതൊരു ആഘോഷമാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന, എസ് ഐ സോമശേഖരനെ ഇടിച്ച്‌ പൊട്ടകിണറ്റില്‍ ഇട്ട ആട് തോമയുടെ കരളിന്‍റെ കരളായ കറുത്ത റെയ്ബാന്‍ കണ്ണടയും ചങ്കിടിപ്പിന്‍റെ താളമായ ബുള്ളറ്റും ഈ ഭൂമിയില്‍ ഉശിരുള്ളവര്‍ക്കായി ഞങ്ങള്‍ നല്‍കുകയാണ്. അവര്‍ക്കിനിയുള്ള ജീവിതത്തില്‍ സ്ഫടികം പോലെ തിളക്കമുള്ളൊരു ഓര്‍മ്മയായി സൂക്ഷിച്ചുവയ്ക്കാനൊരു സ്നേഹോപഹാരം.
#സ്‌ഫടികം റീറിലീസ് ആഘോഷമാക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികള്‍ക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങള്‍ സാക്ഷാല്‍ ആടുതോമയുടെ കയ്യില്‍ നിന്നും ലഭിക്കുന്നതാണ്.
ഒന്നാം സമ്മാനം – പുതു പുത്തന്‍ ബുള്ളറ്റ്.
രണ്ടാം സമ്മാനം – പുതു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം…
• സ്ഫടികം സിനിമ കണ്ട് ടിക്കറ്റിന്‍്റെ ഫോട്ടോയുള്‍പ്പെടെ തിയറ്ററില്‍ നിന്നുള്ള നിങ്ങളുടെ സെല്‍ഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്ബറും മേല്‍വിലാസവും സഹിതം ചുവടെ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്ബറിലെ വാട്സ്‌ആപ്പിലേക്ക് അയക്കൂ.
• ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നവര്‍ ടിക്കറ്റിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ
തിയറ്ററിന്റെ മുന്നില്‍ നില്‍ക്കുന്ന സെല്‍ഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്ബറും മേല്‍വിലാസവും സഹിതം ചുവടെ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്ബറിലെ വാട്സ്‌ആപ്പിലേക്ക് അയക്കൂ.
ഫോണ്‍ നമ്ബര്‍: 7034507709
ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കായിരിക്കും സമ്മാനം. ഫെബ്രുവരി 16 വരെ കോണ്ടെസ്റ്റില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
*പ്രത്യേക ശ്രദ്ധയ്ക്ക്: ഒരേ നമ്ബറിലുള്ള ടിക്കറ്റുകള്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാല്‍ അസാധു ആകുന്നതായിരിക്കും*
അപ്പോള്‍ എങ്ങനാ, ഉറപ്പിക്കുകയല്ലേ?
Terms & Conditions Apply