മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയ്‌ക്ക് സ്ഥലംമാറ്റം: തിരുവല്ല എസ്എച്ച്ഒ ബി സുനിലിനെയാണ് സ്ഥലംമാറ്റിയത്

Spread the love

പത്തനംതിട്ട: മോ​ഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോ​ഗസ്ഥന് സ്ഥലംമാറ്റം. തിരുവല്ല എസ്എച്ച്ഒ ബി സുനിലിനെയാണ് സ്ഥലംമാറ്റിയത്. മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു.

video
play-sharp-fill

ഇതിന് പിന്നാലെ കാരണംകാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മലകയറുന്നുവെന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിന് പ്രത്യേക അനുമതി തേടിയെന്ന കാരണത്താലാണ് ഉദ്യോ​ഗസ്ഥനെ സ്ഥലംമാറ്റിയത്.

വളരെക്കാലമായി ശബരിമലയിൽ പോകാൻ ആ​ഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോ​ഗസ്ഥൻ ദർശനത്തിന് അനുമതി തേടിയത്. സത്യാവസ്ഥ ബോധപൂർവ്വം മറച്ചുവച്ചുവെന്നതാണ് ആരോപണം മാർച്ച് 18-നാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. എമ്പുരാന്റെ റിലീസിന് മുന്നോടിയായിരുന്നു ദർശനം. ഇരുമുടികെട്ടുമേന്തി പതിനൊട്ടാം പടി കയറുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group