video
play-sharp-fill

Saturday, May 24, 2025
HomeCinemaദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ്, ആസ്തി 50 മില്യണ്‍ ഡോളറിന് മുകളിൽ ; ഇന്ത്യയിലെ...

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ്, ആസ്തി 50 മില്യണ്‍ ഡോളറിന് മുകളിൽ ; ഇന്ത്യയിലെ സൂപ്പർ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരില്‍ ഒരാൾ ; കോടികള്‍ വിലയുള്ള വാച്ചുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ; ആഢംബര വാഹനങ്ങളാല്‍ സമ്പന്നം ; മോഹൻലാലിന്റെ സമ്പാദ്യം കോടികള്‍!

Spread the love

സ്വന്തം ലേഖകൻ

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് ചലച്ചിത്ര വസന്തമായി ചേക്കറിയ അഭിനയ പ്രതിഭ. അഭിനയകലയുടെ നിത്യവിസ്മയം മലയാളത്തിന്റെ മഹാനടനവിസ്മയം മോഹൻലാല്‍ അറുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ചു. പതിവ് തെറ്റിക്കാതെ ഇത്തവണയും കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹൻലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാളായി അദ്ദേഹം വളരുകയായിരുന്നു. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് സിനിമാ ജീവിതത്തിന് മോഹൻലാല്‍ തുടക്കമിട്ടത്. എന്നാല്‍ ഇന്ന് കോടികളാണ് മോഹൻലാലിന്റെ ഒരു മാസത്തെ വരുമാനം. അഭിനയം മാത്രമല്ല ഇന്ത്യൻ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ അവതാരകനും നിരവധി വലിയ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറും ബിസിനസ്മാനും എല്ലാമാണ് മോഹൻലാല്‍.

ഓരോ സീസണിലും ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നതിന് ഏകദേശം പതിനെട്ടുകോടിയോളം രൂപയാണ് താരം കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിലെ സൂപ്പർ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരില്‍ ഒരാളും മോഹൻലാലാണ്. 2019ല്‍ മാത്രം മോഹൻലാല്‍ തൻ്റെ സിനിമകളില്‍ നിന്ന് 64.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.

റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി 50 മില്യണ്‍ ഡോളറിന് മുകളിലാണ്. സിനിമയില്‍ അഭിനയത്തില്‍ മാത്രമല്ല നിർമാണത്തിലും സജീവമാണ് മോഹൻലാല്‍. വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലുടനീളമുള്ള സിനിമാ തിയേറ്ററുകളുടെ ഒരു ശൃംഖലയും താരം നടത്തുന്നുണ്ട്.

കേരളത്തിലും ചെന്നൈയിലും മറ്റുമായി കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റും വീടുകളും താരത്തിനുണ്ട്. കൊച്ചിയുടെ കണ്ണായ ഭാഗത്ത് കോടികള്‍ വിലയുള്ള വീടാണ് അമ്മയ്ക്കായി നടൻ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറത്തും കോടികള്‍ വില വരുന്ന ഫ്ലാറ്റ് മോഹൻലാലിനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ദുബായിലെ ബുർജ് ഖലീഫയിലാണ്. ആഭരണങ്ങളോടും വാച്ചുകളോടും ഭ്രമമുള്ള വ്യക്തിയാണ് താരം.

അതുകൊണ്ട് തന്നെ കോടികള്‍ വിലയുള്ള വാച്ചുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും താരത്തിനുണ്ട്. മോഹൻലാലിന്റെ ഗരേജ് ആഢംബര വാഹനങ്ങളാല്‍ സമ്ബന്നമാണ്. ഏകദേശം ഒരു കോടി രൂപ വരുന്ന ടൊയോട്ട വെല്‍ഫയർ , മെഴ്‌സിഡസ് ബെൻസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ നടൻ്റെ ഉടമസ്ഥതയിലുള്ള വിലയേറിയ കാറുകളാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments