video
play-sharp-fill

Friday, May 16, 2025
HomeMainബറോസിന്റെ സെറ്റില്‍ മോഹൻലാലിനെ കാണാൻ എത്തി പ്രണവ്; അതും ലളിതമായ വേഷത്തിൽ ; അകത്തുകയറാന്‍ സാധിക്കില്ലെന്ന്...

ബറോസിന്റെ സെറ്റില്‍ മോഹൻലാലിനെ കാണാൻ എത്തി പ്രണവ്; അതും ലളിതമായ വേഷത്തിൽ ; അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ; ആരെ കാണാന്‍ വന്നതാണെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് അച്ഛനെ കാണാനാണ് വന്നതെന്ന് മറുപടി; ആരാണെന്ന കാര്യം അറിഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനും ഞെട്ടി; ആലപ്പി അഷ്‌റഫിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാളത്തില്‍ താരപുത്രന്റെ മകനെന്ന ലേബലില്‍ ഒരിക്കലും അറിയാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാല്‍. അദ്ദേഹം വളരെ സിംപിൾ ആയിട്ടാണ് ജീവിക്കുന്നത്. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. മോഹന്‍ലാലിന്റെ മകനെന്ന ആനുകൂല്യം പറ്റാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത നടനും കൂടിയാണ് പ്രണവ് മോഹൻലാല്‍.

പ്രണവിന്റെ വീട്ടില്‍ ആഡംബര കാറുകളുടെ ശേഖരം തന്നെ ഉണ്ട്. പക്ഷെ പ്രണവ് യാത്ര ചെയ്യുന്നത് ബസിലും ട്രെയിനിലുമാണ്. ട്രെയിനില്‍ തന്നെ സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ട്‌മെന്റിലുമായിരിക്കും യാത്ര. ഒരു തുള്ളി മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കാത്ത ആളും കൂടിയാണ് പ്രണവ് മോഹൻലാല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ നേരിട്ട ഒരു സംഭവം വിവരിച്ചിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. സെറ്റില്‍ അച്ഛനെ കാണാനായി പ്രണവ് എത്തിയതും അദ്ദേഹത്തെ അകത്തുകടത്താതെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെച്ചതുമായ സംഭവമാണ് വിവരിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ.., ‘സ്‌പെയിനില്‍ ബറോസിന്റെ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് അച്ഛന്‍ മോഹന്‍ലാലിനെ കാണാന്‍ പ്രണവ് ഊബറില്‍ വന്നിറങ്ങുന്നു. പതിവുപോലെ വളരെ ലളിതമായ വേഷത്തിലായിരുന്നു പ്രണവ്. ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ പ്രണവിനെ തടഞ്ഞു. ഷൂട്ടിങ് സ്ഥലത്തേക്ക് ആരെയും കടത്തിവിടരുതെന്ന് മോഹന്‍ലാലിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇക്കാരണത്താലാണ് സെക്യൂരിറ്റി പ്രണവിനെ തടഞ്ഞത്. പ്രണവ് ആരാണെന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല.

ആരെ കാണാന്‍ വന്നതാണെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് അച്ഛനെ കാണാനാണ് വന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. എന്നാല്‍ യാതൊരു കാരണവശാലും അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി അദ്ദേഹത്തെ അറിയിച്ചു. തിരിച്ചൊന്നും പറയാതെ പ്രണവ് അവിടെ തന്നെ ചിരിച്ചുകൊണ്ട് നിലയുറപ്പിച്ചു. ആരെയും കാണാന്‍ സാധിക്കില്ല, തിരിച്ചുപൊയ്‌ക്കോളൂ എന്ന് സെക്യൂരിറ്റി പറഞ്ഞിട്ടും പ്രണവ് അവിടെത്തന്നെ നില്‍ക്കുകയായിരുന്നു.

കുറേ അധികസമയം ഇങ്ങനെ നിന്നുകഴിഞ്ഞപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി, ഗേറ്റിന് പുറത്ത് അച്ഛനെ കാണണമെന്ന് പറഞ്ഞ് ഒരു പയ്യന്‍ വന്ന് നില്‍പ്പുണ്ടെന്ന് ഷൂട്ടിങ് സംഘത്തെ അറിയിച്ചു. ഇവിടുത്തെ ആരുടെയെങ്കിലും മകനാണോ എന്ന് ഒന്ന് വന്നുനോക്കാനും പറഞ്ഞു. ഇതുകേട്ട് അന്ന് ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന വന്ന് നോക്കുമ്ബോഴാണ് അത് പ്രണവാണെന്ന് മനസിലായത്. പ്രണവ് ആരാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഞെട്ടിപ്പോയി.’ അഷ്‌റഫ് പറയുന്നു. അഷ്‌റഫ് പങ്ക് വച്ച സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments