മലയാളികളുടെ ഹൃദയത്തിലേക്ക് ‘ഹൃദയപൂർവ്വം’;പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസം ചിത്രം 50 കോടി കളക്ഷന്‍ പിന്നിട്ടു ; ഈ വര്‍ഷം തുടര്‍ച്ചയായി 50 കോടി നേടുന്ന മോഹന്‍ലാല്‍ നായകനായ മൂന്നാമത്തെ മലയാളം ചിത്രമാണിത്

Spread the love

സത്യന്‍ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വം
റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ ആണ് ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവത്തെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്.

ഈ വര്‍ഷം തുടര്‍ച്ചയായി 50 കോടി നേടുന്ന മോഹന്‍ലാല്‍ നായകനായ മൂന്നാമത്തെ മലയാളം ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.ആഗോള കളക്ഷന്‍ 50 കോടി പിന്നിട്ട വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചത്.

2025 റിലീസുകളായ മോഹന്‍ലാലിന്റെ ‘എമ്പുരാന്‍’, ‘തുടരും’ എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയിലധികം നേടിയിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ റെക്കോര്‍ഡ് ‘എമ്പുരാന്‍’ ചിത്രത്തിന്റെ പേരിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.

ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ‘ഹൃദയപൂര്‍വ്വം’ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം 10 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്.