play-sharp-fill
മോഹൻലാലിന് ഇ.ഡിയുടെ നോട്ടീസ്; കളളപ്പണം വെളുപ്പിച്ചെന്നും സൂചന; മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും

മോഹൻലാലിന് ഇ.ഡിയുടെ നോട്ടീസ്; കളളപ്പണം വെളുപ്പിച്ചെന്നും സൂചന; മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ​ഹാജരാകണമെന്നാവശ്യപ്പെട്ട് മോഹൻലാലിന് ഇ.ഡി നോട്ടീസയച്ചു. മോൻസൻ കേസ് കൂടാതെ കളളപ്പണം വെളുപ്പിച്ചെന്ന കേസിലും മോഹൻലാലിനെ ചോ​ദ്യം ചെയ്യുമെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മോഹൻലാൽ കൊച്ചിയിലെ മോൻസന്റെ വീട്ടിലെത്തിയിരുന്നു എന്നതിനുളള സൂചനകൾ ലഭിച്ചത്. മോൻസനുമായി അടുത്ത ബന്ധമുളള മറ്റൊരു നടനൊപ്പമാണ് മോഹൻലാൽ മോൻസന്റെ വീട്ടിലെത്തിയത്. ഇ നടനും ഇ.ഡി നോട്ടീസയച്ചേക്കും.


2021 സെപ്റ്റംബറിലാണ് പുരാവസ്തു വിൽപ്പനയുടെ മറവിൽ 10 കോടി രൂപ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ചേർത്തലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 6 പേരിൽ നിന്ന് 10 കോടി രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോൻസന്റെ പക്കലുളള പുരാവസ്തുക്കൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ ജയിലിലാണ് മോൻസൻ മാവുങ്കൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group