play-sharp-fill
വിഷമഘട്ടത്തിൽ സിനിമാ മേഖഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല, ലാലേട്ടൻ മാത്രമാണ് വിളിച്ചത് : തുറന്ന് പറച്ചിലുകളുമായി മണിക്കുട്ടൻ

വിഷമഘട്ടത്തിൽ സിനിമാ മേഖഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല, ലാലേട്ടൻ മാത്രമാണ് വിളിച്ചത് : തുറന്ന് പറച്ചിലുകളുമായി മണിക്കുട്ടൻ

സ്വന്തം ലേഖകൻ

കൊച്ചി: ഏറെ വിഷമഘട്ടത്തിലൂടെ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല. സുഹൃത്തുക്കൾ പോലും വിളിച്ച് അന്വേഷിക്കാതെ ഇരുന്നപ്പോൾ ആശ്വാസമായി എത്തിയത്
ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തുവെന്ന് മണിക്കുട്ടൻ പറഞ്ഞു.

മോഹൻലാൽ വിളിച്ചപ്പോൾ ആ ശബ്ദത്തിലെ സ്‌നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണെന്ന് മണിക്കുട്ടൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കുട്ടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

‘നന്ദി ലാലേട്ടാ!! ആ കരുതലിനും സ്‌നേഹത്തിനും!!! ലോക്ക് ഡൗൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്ബത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിന ചിലവുകൾക്ക് സഹായിക്കുന്നത്.

ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.

ഒരു Struggling Artist (Struggling Star)എന്ന നിലയിൽ, സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസേജ് അയയ്ക്കുമ്പോൾ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷേ, അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം.

ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു.

കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ആ കാളിലെ, ശബ്ദത്തിലെ സ്‌നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.’