
നടനായിട്ടല്ല, ലെഫ്റ്റനന്റ് കേണൽ ആയി ആർമി വാഹനത്തിൽ സൈനിക വേഷത്തിൽ മോഹൻലാൽ ദുരന്തമുഖത്തെത്തി; ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി, ചൂരൽമലയിലെയും മുണ്ടക്കൈയിലെയും സന്ദർശനത്തിന് ശേഷം ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും
വയനാട്: നടൻ മോഹൻലാൽ ദുരന്തമുഖത്ത് എത്തി. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം ആർമിയുടെ വാഹനത്തിൽ, സൈനിക വേഷത്തിലാണ് എത്തിയത്. ഉരുൾപൊട്ടലിൽ നാശം വിതച്ചയിടങ്ങളിൽ സന്ദർശനം നടത്തും
ചൂരൽമലയിലേക്കും പിന്നീട് മുണ്ടക്കൈയും സന്ദർശിക്കും. തിരിച്ചിറങ്ങുമ്പോൾ മാധ്യമങ്ങളെ കാണും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 മണിയോടെ ബെയ്ലി പാലത്തിന് സമീപമാകും മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം. ഇതിനുശേഷം ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും.
Third Eye News Live
0