
എമ്പുരാൻ റിലീസിന് ദിവസങ്ങള്‍ മാത്രം; അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാല്‍ ശബരിമലയിലേക്ക്; മല കയറിയത് പമ്പയില്‍ നിന്ന് കെട്ടുനിറച്ച്
ശബരിമല: അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാല്‍ ശബരിമലയിലേക്ക്.
പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനൊപ്പമാണ് മോഹൻലാല്‍ എത്തിയത്.
മോഹൻലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്ബുരാന്റെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കെയാണ് അദ്ദേഹം ശബരിമലയിലേക്ക് പോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്ബുരാന്റെ ആദ്യ പ്രദർശനം. ഈ സമയത്ത് തന്നെ ആഗോള തലത്തിലും പ്രീമിയർ ആരംഭിക്കും. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്ബള്ളി എന്ന പ്രധാന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തുന്നത്.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ അടക്കം വൻ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Third Eye News Live
0