
സ്വന്തം ലേഖിക
കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനമായ ഇന്ന് ആരാധകര്‍ പലയിടങ്ങളിലും ആഘോഷങ്ങള്‍ പൊടിപൂരമാക്കുകയാണ്.
എന്നാല്‍ ഇത്തവണ ലാലേട്ടന് ജന്മദിനം ഇരട്ടി മധുരമാണ്. വളരെ പ്രത്യേകത നിറഞ്ഞ ഒരു സമ്മാനം ആണ് താരത്തിന് ഏഷ്യാനെറ്റ് ചാനല്‍ നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹന്ലാലിന്റെ കയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ലഭ്യമാകും എന്ന പ്രഖ്യാപനമാണ് നടന്നത്. ‘ A 10’ എന്നായിരിക്കും ഫോണ്ട് അറിയപ്പെടുക എന്നും ബിഗ് ബോസ് വേദിയില്‍ പ്രഖ്യാപിച്ചു.
‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹന്‍ലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടന്‍ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്.
ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.



