play-sharp-fill
ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരമല്ല അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത് ; മറ്റൊരു സ്ത്രീയില്‍ മക്കളുണ്ട് ; ഗോസിപ്പുകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി സോഷ്യല്‍ മീഡിയയിൽ വൈറൽ

ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരമല്ല അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത് ; മറ്റൊരു സ്ത്രീയില്‍ മക്കളുണ്ട് ; ഗോസിപ്പുകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി സോഷ്യല്‍ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കാതെ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

സിനിമാ താരം ആയതുകൊണ്ട് എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കേണ്ടി വന്നവരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഒരു കാലത്ത് മദ്യപിക്കുകയും പുകവലിയ്ക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരില്‍ നടന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മാത്രമല്ല സ്ത്രീ വിഷയങ്ങളുടെ പേരിലും മോഹന്‍ലാലിന്റെ പേരില്‍ കഥകള്‍ പ്രചരിച്ചിരുന്നു. ഇത്തരം ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹന്‍ലാലിനെ കുറിച്ച്‌ വന്ന ഗോസിപ്പുകളെ കുറിച്ചായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് ഒരുപാട് തവണ വാര്‍ത്ത വന്നതിനെ കുറിച്ചാണ്. പിടിഐ യില്‍ നിന്ന് വിളിച്ചിട്ട് ഞാന്‍ മരിച്ച്‌ പോയോ എന്ന് എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.

പിന്നെ എനിക്ക് എയിഡ്‌സ് ആണെന്ന് പറഞ്ഞും പ്രചരണം ഉണ്ടായിരുന്നു. തമിഴ് പത്രങ്ങളിലാണ് അങ്ങനൊരു വാര്‍ത്ത വന്നത്. എനിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞവരുണ്ട്. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ അവിടെ കയറി കണ്ടുവെന്ന് ഒരാള്‍ പറഞ്ഞതടക്കം രസകരമായ ഒരുപാട് കഥകള്‍ ഞാന്‍ തന്നെ കേട്ടിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇതിനൊപ്പം ഞാന്‍ മോഹന്‍ലാലിനെ കുറിച്ച്‌ കേട്ട ഒരു ആരോപമുണ്ടെന്ന് പറഞ്ഞ് അവതാരകനും ഒരു കഥ പറഞ്ഞു. ‘മോഹന്‍ലാലിന്റെ ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു. അതിന്റെ പേരില്‍ ഒരു ആഘോഷവും നടത്തിയിരുന്നു എന്നാണ്’ ആ ഗോസിപ്പ്. ഈ ചോദ്യത്തോട് ഒരു വികാരവും പ്രകടിപ്പിക്കാതെയാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

അത് ശരിയല്ല, മൂവായിരമല്ല. അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനൊരു തമാശയായിട്ടേ പറായന്‍ സാധിക്കുകയുള്ളു. അതൊരു ഗോസിപ്പാണ്. എന്ത് വേണമെങ്കിലും അങ്ങനെ പറയാം. നമ്മുടെ പത്രങളും മാസികകളും വില്‍ക്കാനായിട്ട് ഒന്നും കിട്ടിയില്ലെങ്കില്‍ അവരവരുടെ വീട്ടുകാരെ കുറിച്ച്‌ വരെ എഴുതാന്‍ തയ്യാറായാ പ്രസ്ഥാനങളാണ്.

ഇത് മാത്രമല്ല, പലതും എഴുതിയിട്ടുണ്ട്. എന്റെ കുട്ടികളെ കുറിച്ചും കഥകളുണ്ട്. മറ്റൊരു സ്ത്രീയില്‍ എനിക്ക് മക്കളുണ്ടെന്ന് എഴുതുന്നു. ഞാന്‍ കിഡ്‌നി റാക്കറ്റുമായി ബന്ധമുള്ള ആളാണെന്നാണ് പറയുന്നത്. എന്റെ ഭാര്യയും വീട്ടുകാരുമൊക്കെ വളരെ പോസിറ്റവായിട്ട് മാത്രമേ ഇതൊക്കെ കൈകാര്യം ചെയ്തിട്ടുള്ളു. അവര്‍ക്ക് ഇത്തരം ഗോസിപ്പുകളെ കുറിച്ച്‌ ധാരണയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.