
സ്വന്തം ലേഖകൻ
കൊച്ചി: ഫ്‌ളവേഴ്‌സ് ടിവി. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്ക് പരിപാടിയിൽ മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നിരുന്നത്.
സംഭവത്തിൽ മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ഫ്‌ളവേഴ്‌സ് ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ശ്രീകണ്ഠൻ നായർ ഫ്‌ളവേഴ്‌സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം’ എന്ന് മോഹൻലാൽ ഫാൻസ് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ ചാനൽ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയായിരുന്നു.
സ്‌ക്റ്റിലൂടെ മോഹൻലാലിനെ ലാലപ്പൻ എന്ന് വിളിച്ചത് അധിക്ഷേപിക്കുക എന്ന ഉദ്യേശത്തിലല്ലെന്നും തങ്ങളുടെ നിരവധി പരിപാടികളിൽ അദ്ദേഹം അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനൽ പ്രസ്താവനയിൽ അറിയിച്ചു.