കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് മഞ്ജു വാര്യർ , വേണമെങ്കില്‍ ചമ്മന്തിയുമാകാമെന്ന് മോഹൻലാല്‍…
സ്വന്തംലേഖകൻ
കോട്ടയം : മോഹന്‍ലാലിന്റെ ഒടിയന്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാലും മഞ്ജുവാര്യരുമായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ഒരുപാടാളുകള്‍ ചിത്രം മോശമായി വിലയിരുത്തി പോസ്റ്റുകള്‍ ധാരാളമായി ഷെയര്‍ ചെയ്തിരുന്നു. അന്നു ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വാക്കാണ് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്ന്.ചിത്രത്തിലെ ആ ഡയലോഗ് ആരാധകര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമല്ലാം കേറി പ്രയോഗിച്ചു. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ലൈവില്‍ വന്ന മോഹന്‍ലാലിനോട് മഞ്ജുവാര്യര്‍ ചോദിച്ചചോദ്യവും ലാല്‍ അതിനുനല്‍കിയ ഉത്തരവുമാണ് ശ്രദ്ദേയമാകുന്നത്.കഞ്ഞിയെടുക്കെട്ടെയെന്നതിന് ലാല്‍ നല്‍കിയ മറുപടി വേണമെങ്കില്‍ കുറച്ച് ചമ്മന്തിയുമാകാം എന്നായിരുന്നു. തമാശരൂപേണ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലാണ് വീഡിയോ.