video
play-sharp-fill

Friday, May 23, 2025
HomeCinemaമോഹൻലാലിന്റെ ഇഷ്ട വിഭവം ഇതാ; പഴം നെയ്യില്‍ വരട്ടിയത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

മോഹൻലാലിന്റെ ഇഷ്ട വിഭവം ഇതാ; പഴം നെയ്യില്‍ വരട്ടിയത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

Spread the love

കോട്ടയം: നടൻ മോഹൻലാലിന്റെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് പഴം നെയ്യില്‍ വരട്ടിയത്. അദ്ദേഹം തന്നെ നിരവധി അഭിമുഖങ്ങളില്‍ ഈ വിഭവം ഒറ്റക്ക് ഉണ്ടാക്കി കഴിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്.

എങ്ങനെ ഈ മധുരമൂറും വിഭവം ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യ സാധനങ്ങള്‍:
നേന്ത്രപ്പഴം (നന്നായി വിളഞ്ഞത്)- 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ടാക്കുന്ന വിധം :
പഴം, തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ചു മുറിച്ചു വയ്ക്കണം. സോസ്പാനില്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച്‌ ചൂടാകുമ്പോള്‍ പഴക്കഷണങ്ങള്‍ നിരത്തി ചെറുതീയില്‍ ഇരുവശവും മൊരിച്ചെടുത്ത് പ്ലേറ്റില്‍ നിരത്താവുന്നതാണ്. മുകളില്‍ ബാക്കി നെയ്യ് തൂകി പഞ്ചസാര കൂടി വിതറിയാല്‍ പഴം വാട്ടിയതായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments