
കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു . വിയറ്റ്‌നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ടക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ.
ബിഗ് ബ്രദറിലെ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. അർബാസ് ഖാൻ, അനൂപ് മേനോൻ, ഹണി റോസ്, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജാനൊ ഖാലിദ്, ഇർഷാദ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാവും ബിഗ് ബ്രദർ എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :