നിങ്ങളുടെ സിനിമ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ നിറയെ ഒടിവുകളും ചതവുകളുമാണ്; പ്രമുഖ സംവിധായകനോട് മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഭദ്രനും ഒന്നിച്ചപ്പോള്‍ ഉണ്ടായ വമ്പന്‍ ഹിറ്റുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമ ഇന്നും മലയാളികള്‍ക്ക് പ്രിയമാണ്.്. മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം പിറന്നതിന് പിന്നില്‍ ഒരുപാടു കഥകളുണ്ട്. സ്ഫടികത്തെ കുറിച്ചും തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും മോഹന്‍ലാല്‍ പറയാറുള്ള പരാതിയെ കുറിച്ചും ഭദ്രന്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നു.
” മോഹന്‍ലാലിനെ കൊണ്ട് സ്‌ട്രെയിന്‍ ചെയ്യിക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ വേറെയാണ്. മോഹന്‍ലാലിന് എന്റെ സിനിമയില്‍ എപ്പോഴും സ്‌ട്രെയിനാണ്. അദ്ദേഹം പറയും, ‘നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാന്‍ സാധിക്കില്ല’. എല്ലാ അസുഖങ്ങളും, നീരുവീഴ്ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ. പക്ഷേ അവിടെ നമ്മള്‍ അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല. നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്ടി അദ്ദേഹത്തിനില്ല. ചെയ്യാന്‍ പറ്റിയാലും ഇല്ലെങ്കിലും നമ്മളെ ഒരിക്കലും ലാല്‍ നിരാശപ്പെടുത്തില്ല. എനിക്ക് മുന്‍മ്പിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്ക്കു പിറകില്‍ എന്നെക്കാള്‍ ധീരന്മാരായ, എന്നെക്കാള്‍ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്.” – ഭദ്രന്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group