മോഹൻലാലിനെതിരെ തോക്കു ചൂണ്ടിയ അലൻസിയറോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടെ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടൻ അലൻസിയർ വിശദീകരണം നൽകണമെന്ന് അമ്മ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു അലൻസിയർ. തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ലാൽ സംസാരിക്കുന്നതിനിടെയായിരുന്നു സദസ്സിലിരുന്ന അലൻസിയർ അദ്ദേഹത്തിന് മുന്നിലേക്ക് വന്ന് തോക്ക് ചൂണ്ടുന്നതു പോലുള്ള ആംഗ്യം കാണിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. എന്ത് ഉദ്ദേശത്തോടെയാണ് അലൻസിയർ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായതോടെയാണ് അമ്മ അലൻസിയറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
Third Eye News Live
0