
കാത്തിരിക്കാൻ വയ്യെന്ന് താരങ്ങൾ; മോഹൻലാലിന് ആശംസാപ്രവാഹം
സ്വന്തംലേഖകൻ
കോട്ടയം : മോഹൻലാൽ സംവിധായകനെത്തുന്ന വാർത്ത നെഞ്ചിലേറ്റി ആശംസപ്രവാഹവുമായി ആരാധകർ. വാർത്ത അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. വാർത്തക്ക് പിന്നാലെ ആശംസാപ്രവാഹങ്ങളായിരുന്നു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തിയത്.
“ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും… ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി…’ -എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.