video
play-sharp-fill

ആളെ കൊല്ലും തട്ടിപ്പ് വൈദ്യൻ മോഹനൻ അറസ്റ്റിൽ: വൈദ്യർ അറസ്റ്റിലായത് ചികിത്സിച്ച് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന്

ആളെ കൊല്ലും തട്ടിപ്പ് വൈദ്യൻ മോഹനൻ അറസ്റ്റിൽ: വൈദ്യർ അറസ്റ്റിലായത് ചികിത്സിച്ച് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന്

Spread the love

സ്വന്തം ലേഖകൻ

കായംകുളം: ചികിത്സിച്ച് ആളെ കൊല്ലുന്ന തട്ടിപ്പ് വൈദ്യൻ മോഹനനെ പൊലീസ് പിടികൂടി.

ഒന്നര വയസുകാരിയെ ചികിത്സിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മോഹനനെ പൊലീസ് അറസറ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടി മരിച്ചിട്ടും, ഇയാൾ മറ്റുള്ള ആളുകളെ ചികിത്സയുടെ മറവിൽ കബളിപ്പിക്കുന്നത് തുടരുകയായിരുന്നു. കാൻസർ ഒരു രോഗമേ അല്ലെന്നു പ്രചരിപ്പിച്ചും ഇയാൾ തട്ടിപ്പ് തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സാ പിഴവുകൾ സംബന്ധിച്ച കേസുകളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോൾ മോഹനൻ അറസ്റ്റിലായിരിക്കുന്നത്. കായംകുളം പൊലീസിൽ കീഴടങ്ങിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

ചികിത്സാപ്പിഴവിൽ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയിലും സോറിയാസിസ് ചികിത്സാപ്പിഴവിൽ കായംകുളം പൊലീസ് നേരിട്ട് രജിസ്റ്റർ ചെയ്ത കേസിലുമാണ് മുൻകൂർ ജാമ്യംതേടി മോഹനൻ വൈദ്യർ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികിത്സാലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

തുടർന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മോഹനൻ വൈദ്യർക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുക, അന്വേഷണത്തിൽ സഹകരിക്കുക എന്നിവയാണ് ഉപാധികൾ. അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കൽ ഓഫീസറും ഉറപ്പുവരുത്തണമെന്നും നിബന്ധനയുണ്ട്.