തട്ടിപ്പ് വൈദ്യൻ മോഹനന് പിന്നാലെ ആരോഗ്യ മന്ത്രി: കുട്ടി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ കുടുക്കാനുറച്ച് മന്ത്രി; മോഹനൻ വൈദ്യർക്കെതിരെ കേസെടുക്കുന്നതിനു മുഖ്യമന്ത്രിയ്ക്ക് ശൈലജ ടീച്ചറുടെ കത്ത്
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ മോഹനൻ വൈദ്യരും മന്ത്രി കെ.കെ ശൈലജയും തമ്മിലുള്ള പോര് തുടരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തെ തുടർന്ന് വൈദ്യർക്കെതിരായ നടപടികൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മുൻപേയുള്ള പരാതികൾ എല്ലാം ഉൾപ്പെടുത്തി വൈദ്യർക്കെതിരായ കേസ് ശക്തമാക്കി മുന്നോട്ട് പോകുന്നതിനാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് മോഹനൻ വൈദ്യന് എതിരെ നടക്കുന്നത്. ഇതിനിടെയാണ് വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആവശ്യം.മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ് ഉൾപ്പെടെയാണ് ആരോഗ്യമന്ത്രിയുടെ നടപടി. ഗുരുതരാവസ്ഥയിൽ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തിൽ ചികിത്സിച്ച ഡോക്ടർ വിപിൻ കളത്തിലാണ് ഈ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാൽ കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് വിപിൻ മോഹനൻ വൈദ്യർക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
മോഹനൻ വൈദ്യരുടെ ചികിത്സയ്ക്ക് മുൻപായി മറ്റ് മരുന്നുകളെല്ലാം നിർത്തണമെന്നും ആവശ്യപ്പെട്ടു എന്നും ഡോക്ടർ പറയുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യനെതിരെ കേസെടുക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ ആവശ്യപ്പെടുന്നത്.സമൂഹമാധ്യമങ് ങളിലൂടെ പ്രശസ്തനായ ചികിൽസകനാണ് ഓച്ചിറ സ്വദേശി മോഹനൻ വൈദ്യർ. കുഷ്ഠം മുതൽ കാൻസർ വരെ ഭേദമാക്കുമെന്നും വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും ‘തെളിവുകൾ’ നിരത്തിയുള്ള വൈദ്യരുടെ വാദങ്ങൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഹിറ്റായതോടെയാണ് അദ്ദേഹത്തിന്റെ ചികിൽസാ മേഖലയും ശക്തിപ്പെട്ടത്.
എന്നാൽ ഇന്ന് അതേ സോഷ്യൽ മീഡിയയിലൂടെ തന്നെ വൈദ്യർക്കർക്ക് പണി കിട്ടുകയാണ്. മോഹനൻ വൈദ്യരുടെ മിക്ക അവകാശവാദങ്ങളും കല്ലൂവെച്ച നുണയും അസംബന്ധവുമാണെന്ന് ജനകീയാരോഗ്യ പ്രവർത്തകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നത്. നിപ്പ ബാധിത കാലത്ത് ഇങ്ങനെയാരു വൈറസ് ഇല്ലെന്നും ഇതെല്ലാം ബഹുരാഷ്ട്ര കുത്തക കമ്ബനികളുടെ പ്രചാരണമാണെന്ന് പറഞ്ഞ്, പേരാമ്പ്രയിൽ നിന്ന് വവ്വാൽ കടിച്ച പഴം ശേഖരിച്ച് തിന്നു കാണിച്ച്ത് വൻ വിവാദമായിരുന്നു. എന്നാൽ സർക്കാർ ഇതിനെതിരെ കർശനമായി നടപടികളെടുക്കുവാൻ ശുപാർശ ചെയ്തതോടെ ‘ഞാനിനി ചികിത്സിക്കാനേയില്ല’ എന്ന് ആണയിട്ടു പറഞ്ഞ് തടിയൂരിയ ഇദ്ദേഹം വീണ്ടും തന്റെ ചികിത്സ നിർവിഘ്നം തുടരുകയാണ്. ക്യാൻസർ രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തിയെന്നും നിപ്പ എന്നത് ഒരു ആഗോള മരുന്ന് കമ്പനിയുടെ സൃഷ്ടി മാത്രമാണ് എന്നുമുൾപ്പടെയുള്ള വാദങ്ങളാണ് നേരത്തെ വൈദ്യൻ പ്രചരിപ്പിച്ചിരുന്നത്. ഒടുവിൽ ക്യാൻസർ മാറി എന്ന അവകാശവാദവുമായി എത്തിയ സ്ത്രീ തന്നെ മോഹനൻ വൈദ്യർ തന്നെ മാർക്കറ്റിങ്ങിനായി ഉപയോഗി്ക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.
വർഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത കാൻസർ മോഹനൻ ചികിത്സിച്ച് ഭേദമാക്കി എന്ന വാദവുമായി വീഡിയോ ഇക്കഴിഞ്ഞ മെയിൽ ആണ് പ്രചരിച്ചത്. എറണാകുളത്ത് താമസക്കാരിയായ റീന മനോഹർ എന്ന സ്ത്രീയുടെ പേരിലാണ് വീഡിയോ പ്രചരിച്ചത്. 2016 മുതൽ കാൻസർ ബാധിതയാണെന്നും ആദ്യം ബ്രസ്റ്റ് കാൻസറായിരുന്നെന്നും എറണാകുളം വെൽ കെയർ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലായിരുന്നു എന്നു അവർ വീഡിയോയിൽ പറയുന്നുണ്ട്. ബ്രസ്റ്റ് കാൻസറിന് ആറ് കീമോ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലിന് കാൻസർ ബാധിച്ചു എന്ന് ഡോക്ടർ പറഞ്ഞു. വി പി ഗംഗാധരൻ ഡോക്ടറായിരുന്നു ചികിത്സിച്ചത്. അതിന് ശേഷം 12 മാസം കൊണ്ട് 12 കീമോ തെറാപ്പി ചെയ്തു. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ഫോളോ അപ്പിന് ചെന്നപ്പോൾ ലിവറിലേക്ക് ബാധിച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്നും ഇവർ പറയുന്നു. അതിന് 12 കീമോ ചെയ്തു. അപ്പോഴേക്കും എഴുന്നേൽക്കാൻ വയ്യാതെയി. അതിനെ തുടർന്നാണ് മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയതെന്നും ഇവർ പറയുന്നു.
മൂന്നു മാസത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം വന്നു എന്ന് ഇവർ പറയുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നും അത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും ഇവർ പറയുന്നു. മൊബൈൽ നമ്ബർ ഉൾപ്പെടെ വീഡിയോയിൽ ഇവർ പങ്കു വെക്കുന്നുണ്ട്. ആ ഫോൺനമ്ബരിൽ ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരൻ സംസാരിക്കുന്ന വോയ്സ് ക്ലിപ്പുകൂടെ ചേരുമ്പോഴാണ് മോഹനന്റെ തട്ടിപ്പ് പുറത്തു വരുന്നത്. മരുന്നു കഴിചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ടെന്നും രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും മോഹനന് ഇല്ലെന്നും റീന പറയുന്നു. ഒരാളെയും താൻ അങ്ങോട്ട് റെക്കമെൻൻഡ് ചെയ്യില്ലെന്നും ഇവർ പറയുന്നുണ്ട്. ഈ തട്ടിപ്പ് പുറത്തു പറയുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഫോൺ സംഭാഷണത്തിൽ ഇവർ പറയുന്നുണ്ട്. മോഹനൻ മാർക്കറ്റിംഗിനായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും ഇവർ തുറന്നു പറയുന്നു.
പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. ഈ അവസ്ഥകൾ മുതലെടുത്താണ് തട്ടിപ്പ് തുടർന്നത്. ഇത്തരത്തിൽ എണ്ണിയാലൊതുങ്ങാത്ത തട്ടിപ്പുകൾ പുറത്ത് വന്നിരുന്നെങ്കിലും ആർക്കും ജീവഹാനി വരാത്തതുകൊണ്ട് വൈദ്യർ രക്ഷപ്പെട്ട് പോവുകയായിരുന്നു. എന്നാൽ ഒന്നര വയസ്സുകാരനായ കുട്ടി മരിച്ചതോടെയാണ് മോഹനൻ വൈദ്യർക്ക് കുരുക്ക് മുറുകുന്നത്.
കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് മോഹനൻ വൈദ്യന് എതിരെ നടക്കുന്നത്. ഇതിനിടെയാണ് വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആവശ്യം.മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ് ഉൾപ്പെടെയാണ് ആരോഗ്യമന്ത്രിയുടെ നടപടി. ഗുരുതരാവസ്ഥയിൽ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തിൽ ചികിത്സിച്ച ഡോക്ടർ വിപിൻ കളത്തിലാണ് ഈ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാൽ കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് വിപിൻ മോഹനൻ വൈദ്യർക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
മോഹനൻ വൈദ്യരുടെ ചികിത്സയ്ക്ക് മുൻപായി മറ്റ് മരുന്നുകളെല്ലാം നിർത്തണമെന്നും ആവശ്യപ്പെട്ടു എന്നും ഡോക്ടർ പറയുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യനെതിരെ കേസെടുക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ ആവശ്യപ്പെടുന്നത്.സമൂഹമാധ്യമങ്
എന്നാൽ ഇന്ന് അതേ സോഷ്യൽ മീഡിയയിലൂടെ തന്നെ വൈദ്യർക്കർക്ക് പണി കിട്ടുകയാണ്. മോഹനൻ വൈദ്യരുടെ മിക്ക അവകാശവാദങ്ങളും കല്ലൂവെച്ച നുണയും അസംബന്ധവുമാണെന്ന് ജനകീയാരോഗ്യ പ്രവർത്തകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നത്. നിപ്പ ബാധിത കാലത്ത് ഇങ്ങനെയാരു വൈറസ് ഇല്ലെന്നും ഇതെല്ലാം ബഹുരാഷ്ട്ര കുത്തക കമ്ബനികളുടെ പ്രചാരണമാണെന്ന് പറഞ്ഞ്, പേരാമ്പ്രയിൽ നിന്ന് വവ്വാൽ കടിച്ച പഴം ശേഖരിച്ച് തിന്നു കാണിച്ച്ത് വൻ വിവാദമായിരുന്നു. എന്നാൽ സർക്കാർ ഇതിനെതിരെ കർശനമായി നടപടികളെടുക്കുവാൻ ശുപാർശ ചെയ്തതോടെ ‘ഞാനിനി ചികിത്സിക്കാനേയില്ല’ എന്ന് ആണയിട്ടു പറഞ്ഞ് തടിയൂരിയ ഇദ്ദേഹം വീണ്ടും തന്റെ ചികിത്സ നിർവിഘ്നം തുടരുകയാണ്. ക്യാൻസർ രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തിയെന്നും നിപ്പ എന്നത് ഒരു ആഗോള മരുന്ന് കമ്പനിയുടെ സൃഷ്ടി മാത്രമാണ് എന്നുമുൾപ്പടെയുള്ള വാദങ്ങളാണ് നേരത്തെ വൈദ്യൻ പ്രചരിപ്പിച്ചിരുന്നത്. ഒടുവിൽ ക്യാൻസർ മാറി എന്ന അവകാശവാദവുമായി എത്തിയ സ്ത്രീ തന്നെ മോഹനൻ വൈദ്യർ തന്നെ മാർക്കറ്റിങ്ങിനായി ഉപയോഗി്ക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.
വർഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത കാൻസർ മോഹനൻ ചികിത്സിച്ച് ഭേദമാക്കി എന്ന വാദവുമായി വീഡിയോ ഇക്കഴിഞ്ഞ മെയിൽ ആണ് പ്രചരിച്ചത്. എറണാകുളത്ത് താമസക്കാരിയായ റീന മനോഹർ എന്ന സ്ത്രീയുടെ പേരിലാണ് വീഡിയോ പ്രചരിച്ചത്. 2016 മുതൽ കാൻസർ ബാധിതയാണെന്നും ആദ്യം ബ്രസ്റ്റ് കാൻസറായിരുന്നെന്നും എറണാകുളം വെൽ കെയർ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലായിരുന്നു എന്നു അവർ വീഡിയോയിൽ പറയുന്നുണ്ട്. ബ്രസ്റ്റ് കാൻസറിന് ആറ് കീമോ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലിന് കാൻസർ ബാധിച്ചു എന്ന് ഡോക്ടർ പറഞ്ഞു. വി പി ഗംഗാധരൻ ഡോക്ടറായിരുന്നു ചികിത്സിച്ചത്. അതിന് ശേഷം 12 മാസം കൊണ്ട് 12 കീമോ തെറാപ്പി ചെയ്തു. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ഫോളോ അപ്പിന് ചെന്നപ്പോൾ ലിവറിലേക്ക് ബാധിച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്നും ഇവർ പറയുന്നു. അതിന് 12 കീമോ ചെയ്തു. അപ്പോഴേക്കും എഴുന്നേൽക്കാൻ വയ്യാതെയി. അതിനെ തുടർന്നാണ് മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയതെന്നും ഇവർ പറയുന്നു.
മൂന്നു മാസത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം വന്നു എന്ന് ഇവർ പറയുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നും അത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും ഇവർ പറയുന്നു. മൊബൈൽ നമ്ബർ ഉൾപ്പെടെ വീഡിയോയിൽ ഇവർ പങ്കു വെക്കുന്നുണ്ട്. ആ ഫോൺനമ്ബരിൽ ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരൻ സംസാരിക്കുന്ന വോയ്സ് ക്ലിപ്പുകൂടെ ചേരുമ്പോഴാണ് മോഹനന്റെ തട്ടിപ്പ് പുറത്തു വരുന്നത്. മരുന്നു കഴിചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ടെന്നും രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും മോഹനന് ഇല്ലെന്നും റീന പറയുന്നു. ഒരാളെയും താൻ അങ്ങോട്ട് റെക്കമെൻൻഡ് ചെയ്യില്ലെന്നും ഇവർ പറയുന്നുണ്ട്. ഈ തട്ടിപ്പ് പുറത്തു പറയുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഫോൺ സംഭാഷണത്തിൽ ഇവർ പറയുന്നുണ്ട്. മോഹനൻ മാർക്കറ്റിംഗിനായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും ഇവർ തുറന്നു പറയുന്നു.
പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. ഈ അവസ്ഥകൾ മുതലെടുത്താണ് തട്ടിപ്പ് തുടർന്നത്. ഇത്തരത്തിൽ എണ്ണിയാലൊതുങ്ങാത്ത തട്ടിപ്പുകൾ പുറത്ത് വന്നിരുന്നെങ്കിലും ആർക്കും ജീവഹാനി വരാത്തതുകൊണ്ട് വൈദ്യർ രക്ഷപ്പെട്ട് പോവുകയായിരുന്നു. എന്നാൽ ഒന്നര വയസ്സുകാരനായ കുട്ടി മരിച്ചതോടെയാണ് മോഹനൻ വൈദ്യർക്ക് കുരുക്ക് മുറുകുന്നത്.
ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം
മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പൊലീസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ സംഭവം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Third Eye News Live
0