
സിനിമാ ഡെസ്ക്
കൊച്ചി: മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു ഒരു കാലത്ത് ശാന്തി കൃഷ്ണ. തൻ്റെ പ്രധാനപ്പെട്ട നായകന്മാരിൽ ഒരാളായ മോഹൻ ലാലുമായുള്ള മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് ശാന്തി കൃഷ്ണ.
വിഷ്ണുലോകം എന്ന സിനിമയിലാണ് ശാന്തി മോഹൻലാലിന്റെ നായികയായി എത്തിയത്. ഇതേ ശാന്തി കൃഷ്ണയാണ് മോഹൻലാലിനെ പറ്റി വാചാലയാവുന്നത്. മോഹൻലാലിന്റെ എല്ലാ കഴിവുകളും താൻ അറിഞ്ഞിട്ടുണ്ടെന്നും, ഇത്രയും ആത്മാർത്ഥ ഉള്ള ഒരാൾ വേറെയില്ല, മോഹലാലിന് ഒപ്പം പിടിച്ചു നിൽക്കാൻ പ്രയാസമാണ്. സകല പ്രകടനങ്ങളും പുറത്ത് എടുത്താൽ മാത്രമേ ലാൽജിക്ക് ഒപ്പം പിടിച്ചു നില്കാൻ കഴിയുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളത്തിലെല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലാലെന്നും ഇവർ പറയുന്നു. ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മുൻ നായികയായിരുന്നു ശാന്തി കൃഷ്ണ. മികച്ച അഭിനയം കാഴ്ച വെച്ച താരം പിന്നീട് സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തിരുന്നു എങ്കിലും ശാന്തി കൃഷ്ണയുടെ പഴയകാല പടങ്ങൾ പിന്നെയും മുൻപന്തിയിൽ നിന്നിരുന്നു.
ആദ്യ വിവാഹം സിനിമാ നടൻ ശ്രീനാഥുമായി കഴിഞ്ഞ ശേഷം വഴി പിരിഞ്ഞു എങ്കിലും പിന്നീട് ഒന്നുടെ കല്യാണം കഴിച്ചു രണ്ട് മക്കളുടെ അമ്മയായി ജീവിതം നയിച്ചുവെങ്കിലും ആ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞ ശാന്തി കൃഷ്ണ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു.
ഇപ്പോൾ ശാന്തി കൃഷ്ണ മോഹൻലാലിനെ പറ്റി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുയാണ്. ഒരേ സമയം സിനിമയിൽ എത്തിയ താരങ്ങളാണ് മോഹൻലാലും ശാന്തി കൃഷ്ണയും. മമ്മൂട്ടി, മോഹൻലാൽ, വേണു നാഗവള്ളി, ശ്രീനാഥ് എന്നിവർക്ക് ഒപ്പം മികച്ച അഭിനയം കാഴ്ച വെച്ച താരം കൂടിയാണ് ശാന്തി കൃഷ്ണ.