
സ്വന്തംലേഖകൻ
കോട്ടയം : അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉടൻ ആരംഭിക്കുമെന്ന സൂചന നൽകി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. വൈകാതെ തന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രാജസ്ഥാനിലെ ഉദയ്പുരിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയശേഷം ആദ്യമായാണ് രാമക്ഷേത്ര നിർമാണം സംബന്ധിച്ച പ്രസ്താവനയുമായി ആർഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. രാമനായി ജോലി ചെയ്യുകയാണ് നമ്മുടെ കർത്തവ്യം. അത് നാം ചെയ്യുക തന്നെ വേണം. നമുക്ക് ചിലരോട് ഉത്തരവാദിത്തങ്ങളുണ്ടാകും. എന്നാൽ, രാമന്റെ കാര്യത്തിൽ ശ്രദ്ധ വേണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.