play-sharp-fill
പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ആർ എസ് എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് സി ഐ എസ് എഫ് ജവാന് പരിക്കേറ്റു

പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ആർ എസ് എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് സി ഐ എസ് എഫ് ജവാന് പരിക്കേറ്റു

സ്വന്തംലേഖിക

ചന്ദ്രാപുർ: ആർ എസ് എസ് അധ്യക്ഷൻ മോഹൻ ഭാഗവതിൻറെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ജില്ലയിലെ വറോറയിൽ ചന്ദ്രാപുർ-നാഗ്പുർ ദേശീയപാതയിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തലകീഴായ് മറിയുകയായിരുന്നു. സംഭവത്തിൽ സി ഐ എസ് എഫ് ജവാന് പരിക്കേറ്റു.റോഡിനു നടുവിൽ നിൽക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനത്തിൻറെ ടയർപ്പൊട്ടി വാഹനം തലകീഴായി മറിയുകയായിരുന്നു.ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോഹൻ ഭാഗവതിനു അകമ്പടി സേവിച്ച സി ഐ എസ് എഫ് ജവാൻമാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോഹൻ ഭാഗവത് കടന്നു പോയ ശേഷമായിരുന്നു അപകടം. മറിഞ്ഞ കാറിൽ കാറിൽ ആറ് സി ഐ എസ് എഫ് ജവാൻമാർ ഉണ്ടായിരുന്നു.