കാത്തിരിപ്പിന് വിരാമം: ഗര്‍ജ്ജനം നാളെ തുടങ്ങും; ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ അപ്ഡേറ്റ് പുറത്ത്

Spread the love

മോഹൻലാല്‍ നായകനാക്കി എത്തുന്ന പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ വലിയ അപ്ഡേറ്റ് നാളെ പുറത്തുവിടും. ‘കാത്തിരിപ്പ് അവസാനിക്കുന്നു… ഗർജ്ജനം നാളെ തുടങ്ങും’ എന്ന പോസ്റ്റർ മോഹൻലാല്‍ തന്നെയാണ് പങ്കുവെച്ചത്.ഒരു യോദ്ധാവിൻ്റെ വേഷത്തിലാകും മോഹൻലാല്‍ സിനിമയിലെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം 2025 ഹിറ്റുകളുടെ വർഷമാണ്.

അതേസമയം ‘വൃഷഭ’യിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.നന്ദകിഷോർ സംവിധാനം ചെയ്യുന്ന ‘വൃഷഭ’ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്. തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുണ്‍ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 200 കോടി രൂപയാണ് ചിത്രത്തിൻ്റെ മുതല്‍ മുടക്ക്. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം പ്രമേയമാക്കുന്ന ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group