
മോഫിയയുടെ ആത്മഹത്യ; മോഫിയക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍
സ്വന്തം ലേഖിക
കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിക്ക് മാനസിക പ്രശ്നമുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നതായി ഭര്‍ത്താവ് സുഹൈലിൻ്റെ മാതാപിതാക്കള്‍.
മോഫിയ 2017 ല്‍ സ്കൂളില്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. ആലുവ സിഐയുടേത് സ്വഭാവിക പ്രതികരണം മാത്രമായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സി ഐയെ പ്രതി ചേര്‍ക്കാത്തതിനെതിരെ അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതികളെ വ്യാഴാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
പ്രതിയായ ഭര്‍ത്താവ് സുഹൈലിന്‍റെ മാതാവിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികള്‍.
മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.