പാക് പര്യടനത്തിൽ ഇംഗ്ലണ്ടിനെ നയിക്കാൻ മോയിൻ അലി
പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ മോയിൻ അലി നയിക്കുമെന്ന് സൂചന. സെപ്റ്റംബർ അവസാനത്തോടെ തുടങ്ങുന്ന ഏഴ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇംഗ്ലീഷ് പടയെ പാകിസ്ഥാൻ വംശജനായ അലി നയിക്കാനൊരുങ്ങുന്നത്.
സെപ്റ്റംബർ 20നാണ് ഇംഗ്ലണ്ടിന്‍റെ പാകിസ്താൻ പര്യടനം ആരംഭിക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ പര്യടനം നടത്തുന്നത്. പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരം ക്യാപ്റ്റനായ ജോസ് ബട്ലർ കളിക്കില്ല. പരുക്കിനെത്തുടർന്നാണ് ബട്ലർ പുറത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുമ്പ് നിരവധി മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുള്ള അലിക്ക് അവസരം ലഭിക്കുന്നത്.
2014ലാണ് അലി ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് അലി ജനിച്ചതെങ്കിലും പാകിസ്ഥാൻ വംശജനാണ്. പാകിസ്ഥാനിലെ മിർപുരിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ആളാണ് അലിയുെ മുത്തച്ഛൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0