സ്വന്തം ലേഖിക
കൊച്ചി: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പർവീണിൻ്റെ ആത്മഹത്യ കേസിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്ഐആർ.
സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൊഫിയക്ക് ഭര്‍തൃവീട്ടില്‍ ഗുരുതര പീഡനമേല്‍ക്കേണ്ടി വന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവ് സുഹൈല്‍ മൊഫിയയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കിയെന്നും സത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെവെച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിച്ചു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിച്ചു.
മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങള്‍ക്കും കോണ്‍ഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കും ഒടുവില്‍ സി ഐ സുധീര്‍ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതില്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തില്‍ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി.