
നരേന്ദ്ര മോദിക്ക് ഗുരുവായൂരിൽ താമരപ്പൂവുകൾകൊണ്ട് തുലാഭാരം
സ്വന്തംലേഖകൻ
ഗുരുവായൂർ: ശനിയാഴ്ച്ച ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്പൂവുകൾ കൊണ്ട് തുലാഭാരം നടത്തും. ഇതിനായി 112 കിലോ താമരപ്പൂക്കൾ എത്തിക്കുമെന്നും ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു.നാഗർകോവിലിൽ നിന്നാണ് തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കൾ ഗുരുവായൂർ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്. 112 കിലോ താമരപ്പൂക്കൾ എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ നിന്ന് ആവശ്യാനുസരണം ഉപയോഗിക്കുമെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.2008 ജനുവരിയിൽ ഗുരുവായൂരിൽ ക്ഷേത്രദർശന്തതിനെത്തിയപ്പോഴും മോദി താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തിയിരുന്നു. കദളിപ്പഴം കൊണ്ടും തുലാഭാരം ഉണ്ടായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
Third Eye News Live
0