
ചാരുംമൂട്: രൂപമാറ്റം വരുത്തിയ കാറിന്റെ അപകടകരമായ അഭ്യാസ പ്രകടനത്തിനിടെ റോഡിൽ നിന്നയാൾക്ക് ഗുരുതര പൊള്ളലേറ്റു.
ആനയടി പൂരവുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ ആനകൾക്ക് നൽകിയ വരവേൽപ് കാണാൻ കാത്തുനിന്ന ആൾക്കാർക്കിടയിലാണ് അപകടകരമായ രീതിയിൽ കാർ ഓടിച്ചത്. അതിനിടെ രൂപമാറ്റം വരുത്തിയ പുകക്കുഴലിൽ നിന്ന് തീയും പുകയും പുറത്തുവന്നു.
ഇതിലാണ് താമരക്കുളം സ്വദേശിയായ വള്ളികുന്നം കടുവിനാൽ മുറിയിൽ കണ്ണങ്കര വീട്ടിൽ 53കാരനായ അനിൽകുമാറിന്റെ കാലിന് ഗുരുതരമായ പൊള്ളലേറ്റത്. കാർ ഡ്രൈവർ കൊട്ടാരക്കര എസ്എൻപുരം പവിത്രേശ്വരം വലിയവിള വീട്ടിൽ ശബരീനാഥിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സീനിയർ പൊലീസ് ഓഫിസർമാരായ മനു, ശരത് ചന്ദ്രൻ, ജിംഷാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.



