video

00:00

മോദിക്കെയറിന്റെ പേരിൽ കടുത്തുരുത്തിയിൽ വീട്ടമ്മയെ പറ്റിച്ചു: ട്രഷറി ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയെത്തിയ ആൾ തട്ടിയെടുത്തത് വീട് നിർമ്മിക്കാൻ വച്ചിരുന്ന തുക

മോദിക്കെയറിന്റെ പേരിൽ കടുത്തുരുത്തിയിൽ വീട്ടമ്മയെ പറ്റിച്ചു: ട്രഷറി ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയെത്തിയ ആൾ തട്ടിയെടുത്തത് വീട് നിർമ്മിക്കാൻ വച്ചിരുന്ന തുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മോദികെയർ ആരോഗ്യ പദ്ധതിയുടെ പേരിൽ കടുത്തുരുത്തിയിൽ വീട്ടമ്മയിൽ നിന്നും വീട് നിർമ്മാണത്തിനുള്ള തുക യുവാവ് തട്ടിയെടുത്തു. കടുത്തുരുത്തി ട്രഷറിയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയെത്തിയ യുവാവാണ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തത്. കടുത്തുരുത്തി വെള്ളാശ്ശേരി ആലയ്ക്കപ്പറമ്പിൽ വീട്ടിൽ ശേഖരന്റെ ഭാര്യ ലീലയെ കബളിപ്പിച്ചാണ് പണംതട്ടിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് കടുത്തുരുത്തി ട്രഷറിയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി യുവാവ് വീട്ടിലെത്തുന്നത്. ഭർത്താവിന്റെ പേരിലുള്ള ഇൻഷുറൻസ് തുക ലഭിക്കണമെങ്കിൽ 6,800 രൂപ അടയ്ക്കണമെന്നും ഇതിന്റെ ഫീസായി 120 രൂപ കൂടി അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. വീട് നിർമാണത്തിനായി വച്ചിരുന്ന തുകയിൽനിന്നും ലീല പണം എടുത്തുനൽകി.

വൈകിട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. കടുത്തുരുത്തി എസ്വിഡി ജങ്ഷനുസമീപം താമസിക്കുന്ന വീട്ടിലെ വയോധികയെ പറ്റിച്ചും ഇതിന് തലേദിവസം പണംതട്ടാൻ ശ്രമം നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതി ഏതാണ്ട് പാതിവഴിയിൽ നിന്നു പോയതോടെയാണ് സാധാരണക്കാരെ പറ്റിക്കാനുള്ള നടപടികളുമായി ഇപ്പോൾ തട്ടിപ്പ് സംഘം ഇറങ്ങിയിരിക്കുന്നത്. വീടുകളിൽ കയറിയിറങ്ങുന്ന സംഘം വിവിധ പദ്ധതികളുടെ പേരിൽ ഇൻഷ്വറൻസ് ചേർക്കുമെന്ന് അറിയിച്ച ശേഷമാണ് പണം തട്ടുന്നത്. പലർക്കും പദ്ധതികളെപ്പറ്റി അറിയില്ലാത്തതിനാലാണ് പലപ്പോഴും ആളുകൾ തട്ടിപ്പിൽ കുടുങ്ങുന്നത്.