ഗള്‍ഫ് മേഖലയില്‍ പ്രധാനമന്ത്രി മോദിയുടെ സുപ്രധാന ഇടപെടല്‍; ഒമാൻ സുല്‍ത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ചു; ഇന്ത്യക്കാരുടെ സുരക്ഷ ചര്‍ച്ചയായി

Spread the love

ഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷം ഇന്ത്യക്കാർ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചതിന് പിന്നാലെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

ഒമാൻ സുല്‍ത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമെതിരെയുള്ള ആക്രമണത്തില്‍ മോദി ആശങ്ക അറിയിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. ‘

ഇന്ന് ഉച്ചകഴിഞ്ഞാണ് ഗള്‍ഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒമാൻ സുല്‍ത്താൻ സുല്‍ത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം ഫോണ്‍ സംഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-ഹമദ് അല്‍-മുബാറക് അല്‍-സബാഹുമായും അദ്ദേഹം സംസാരിച്ചു. രണ്ട് ചർച്ചകളിലും, അതത് രാജ്യങ്ങളിലെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.