
രണ്ടാം മോദി സർക്കാരിന്റെ കാശ്മീർ ഇടപെടൽ: പ്രതിഷേധം ശക്തം; തകർത്തത് പൂർവികരുടെ വർഷങ്ങൾ നീണ്ട ഉടമ്പടി; കാശ്മീരിന് ഇന്ത്യയിലുള്ള വിശ്വാസം നഷ്ടമായി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ കാശ്മീരിന്റ പ്രത്യേക അധികാര പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിക്കാൻ തീരുമാനം എടുത്തതിനെതിരെ സോഷ്യൽ മീഡിയയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തം.
രാഷ്ട്രത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂട്ടായ പ്രതിഷേധം ഉയരുന്നത്. കാശ്‌മീരിന് നല്‍കിയ വാഗ്ദ്ധാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുഫ്തി വ്യക്തമാക്കി. 1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിര്‍ത്ത് ഇന്ത്യക്കൊപ്പം നില്‍ക്കാം എന്ന കാശ്‌മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

370ാം അനുഛേദം റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്’, മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
സോഷ്യൽ മീഡിയയിലെ പ്രചാരണത്തിൽ ഒന്ന്
ആഹ്ലാദകമ്മിറ്റിക്കാരോട്…
താഴെ കാണുന്നതാണ് കശ്മീരിന്റെ ഭൂപടം
(Not to Scale).
അതിൽ പച്ചനിറമുള്ള ഭാഗമാണ് പാക് അധീന കാശ്മീർ (PoK).
രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതും,
രാഷ്ട്രപതി ഒപ്പുവെച്ചതുമായ ‘നോട്ടിഫിഫിക്കേഷൻ’ പ്രകാരം ആ ഭാഗം നമ്മുടെ ഭാഗമായി എന്നോ മറ്റോ ആണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്.
അജ്ജാതിയാണ് നിങ്ങളുടെ അഹ്ലാദാഭിമാന രോമാഞ്ചിഫിക്കേഷൻസ്.
എങ്കിൽ അങ്ങനെ അല്ല ട്ടോ.
ആ ചുവപ്പ് ഭാഗം ചൈനയുടെ കയ്യിലാണ്.
ചുവപ്പ് വരയുള്ള ഭാഗം 1963 ൽ പാക്കിസ്ഥാൻ ചൈനക്ക് വിട്ടുകൊടുത്തതുമാണ്.
ബാക്കിയുള്ള ആ ക്രീം നിറത്തിലുള്ള ഭാഗമുണ്ടല്ലോ…
അതിനെ കുറിച്ചാണ് നമ്മളിന്ന് മൊത്തം സംസാരിച്ചു കൊണ്ടിരിക്കുന്നത്.
അതാണ് നിലവിൽ നമ്മുടെ കയ്യിലുള്ള കാശ്മീർ.
അതാണ് ജമ്മു & കാശ്മീർ സംസ്ഥാനം. ഇന്നലെ വരെ.
ഇന്ന് മുതൽ ജമ്മു, ലഡാക്ക് എന്നീ പേരിലുള്ള രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങൾ.
370 ആം വകുപ്പൊക്കെ ആ ഭാഗത്തിന്റെയാണ്.
അവരെന്നും നമ്മുടെ കൂടെ തന്നെയുള്ള ജനതയുമാണ്.
അവരെയാണ് നമ്മൾ ഈ തീരുമാനം പോലും അറിയിക്കാതെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നത്.
ആ ചുവപ്പും പച്ചയും ഭാഗങ്ങൾ കൂടി അടങ്ങിയതാണ് നമ്മുടെ ഇന്ത്യ.
നമ്മൾ സോഷ്യൽ സ്റ്റഡീസ് ക്ലാസ്സിൽ വരച്ചു പഠിച്ച ഇന്ത്യൻ ഭൂപടം അതും കൂടി അടങ്ങിയതാണ്.
ആർട്ടിക്കിൾ 370 ഒരു കരാറാണ്.
ഒരു ജനതയോട് നമ്മുടെ പൂർവ്വികർ ഏർപ്പെട്ട ചരിത്രപരമായ കരാർ.
അത് ലംഘിച്ചതോടുകൂടി,
പാക് – ചൈനീസ് അധീന കാശ്മീറിന് മേലെയുള്ള അവകാശവാദം പോലും നമുക്ക് നഷ്ടമായി എന്നല്ലേ മനസ്സിലാക്കേണ്ടത്..?
പണ്ടുമുതലേ നമ്മുടെ കൈവശമുള്ള ഒരു ‘സംസ്ഥാനത്തി’ന്റെ പ്രത്യേക അധികാരങ്ങൾ എടുത്തു കളഞ്ഞു, സംസ്ഥാനം തന്നെ ഇല്ലാതാക്കി എന്നതിലപ്പുറം കാശ്മീർ ഇഷ്യൂവിൽ എന്ത് അന്താരാഷ്ട്ര സൊല്യൂഷനാണ് ഇന്നുണ്ടായിരിക്കുന്നത്..?
അല്ല, നിങ്ങളുടെ ആഹ്ലാദം കണ്ടിട്ട് ചോദിച്ചു പോയതാണ്…
ആ പച്ചപ്രദേശം രണ്ട് ഭാഗങ്ങളാണ്.
മേലെ ഗിൽഗിറ്റ് – ബാൾട്ടിസ്ഥാൻ, താഴെ ആസാദ് കാശ്മീർ.
രണ്ടിനും വെവ്വേറെ പതാകയും പ്രത്യേക ഭരണസംവിധാനങ്ങളുമുണ്ട്.
ആദ്യത്തേതിന് മുഖ്യമന്ത്രിയാണെങ്കിൽ,
ആസാദ് കാശ്മീർ ‘പ്രധാനമന്ത്രിയും പ്രസിഡന്റും’ ഒക്കെയുള്ള സ്വയം ഭരണപ്രദേശമാണ്.
എന്ന് വെച്ചാൽ,
പാകിസ്ഥാന്റെ ‘കേന്ദ്രഭരണ’ പ്രദേശമല്ല,
പാകിസ്ഥാന്റെ കീഴിലുള്ള ‘സ്വയംഭരണ’ പ്രദേശങ്ങളാണ് അവരുടെ കയ്യിലുള്ള കാശ്മീർ എന്ന് ചുരുക്കം.
നമ്മുടെ കാശ്മീറോ…
ഇന്ന് മുതൽ സ്വത്വം പോലുമില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങളാണ്…
ഇതൊക്കെ ആഹ്ലാദക്കമ്മിറ്റിക്കാർക്ക് അറിയുമോ എന്തോ…