
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. പണം വാഗ്ദാനംചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പരാതി.
ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്കുമെന്ന പരാമർശത്തിലാണ് പരാതി. പണം നല്കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് കൃഷ്ണനഗർ ബിജെപി സ്ഥാനാർഥി അമൃത റോയിക്കെതിരെയും പരാതി നല്കിയിട്ടുണ്ട്.