play-sharp-fill
ഒരു രൂപ ഇനി അക്കൗണ്ടിലിട്ടാൽ മോദിയറിയും: കള്ളപ്പണക്കാർക്കെതിരെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മോദിയുടെ ആധാർ പ്രയോഗത്തിൽ പൊള്ളികള്ളപ്പണക്കാർ

ഒരു രൂപ ഇനി അക്കൗണ്ടിലിട്ടാൽ മോദിയറിയും: കള്ളപ്പണക്കാർക്കെതിരെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മോദിയുടെ ആധാർ പ്രയോഗത്തിൽ പൊള്ളികള്ളപ്പണക്കാർ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നോട്ട് നിരോധനം എന്ന സർജിക്കൽ സ്‌ട്രൈക്കിലൂടെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ അടിമുടി പിടിച്ചു കുലുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി കള്ളപ്പണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുറിച്ചു നോക്കൂന്നു. വൻ കിട ഇടപാടുകൾക്ക് ഇനി ആധാർ നിർബന്ധമാക്കുന്നതിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണക്കാർക്കെതിരെ നടപടി ശക്തമാക്കുന്നത്. ബാങ്കിലൂടെ കൈമറിയുന്ന ഓരോ രൂപയ്ക്കും മോദിയുടെ നിരീക്ഷണമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്..!
കൂടിയ തോതിലുളള ഇടപാടുകൾക്ക് ഇനി മുതൽ ആധാർ വെരിഫിക്കേഷൻ പ്രക്രിയ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. രാജ്യത്തെ സാമ്പത്തികവ്യവസ്ഥയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത്. പുതിയ ധനകാര്യബില്ലിലെ ഭേദഗതി നിർദേശങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. വൺ ടൈം പാസ് വേർഡ്( ഒടിപി), ഇലക്ട്രോണിക് കെവൈസി, ബയോമെട്രിക് സംവിധാനങ്ങൾ എന്നിവ വഴി ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കും.
കൂടിയ തോതിലുളള വിദേശനാണയ വിനിമയങ്ങൾക്ക് നിലവിൽ പാൻകാർഡ് മാത്രമാണ് ഉപയോഗിക്കുന്നത്. പുതിയ ഭേദഗതി നടപ്പാക്കുന്നതോടെ ഇത് പൂർണമായും ആധാറിലേക്ക് വഴിമാറും. അതുപോലെ തന്നെ സ്വത്ത് വകകളുടെ കൈമാറ്റത്തിനിടെ നിശ്ചിതപരിധിയിൽ കൂടുതൽ പണമിടപാടുകൾ നടത്തുമ്പോഴും ആധാർ വേണ്ടിവരും. സ്വത്ത് രജിസ്ട്രേഷൻ സമയത്തും ആധാർ നിർബന്ധമായേക്കും. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിധിയ്ക്ക് മുകളിൽ പണമിടപാടുകൾ നടത്തുന്നവർ സർക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും. തുകയുടെ പരിധി എത്രയാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 20 മുതൽ 25 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങൾക്കും പിൻവലിക്കലുകൾക്കും ഇത് ബാധകമായിരിക്കാനാണ് സാധ്യത.
നിലവിൽ നിക്ഷേപകർ വ്യാജ പാൻകാർഡുകൾ ഹാജരാക്കുന്നതിനാൽ ഇവരുടെ ഇടപാടുകൾ വേണ്ടവിധത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്നില്ല. എന്നാൽ ആധാർ നിർബന്ധമാക്കുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് ഒരുപരിധി വരെ തടയിടാൻ സാധിക്കുമെന്നാണ് കരുതുന്നത്. പണത്തിന്റെ വിനിമയം പരിധിയിൽക്കൂടുന്നത് രാജ്യത്തെ സാമ്പത്തികവ്യവസ്ഥയിൽ കളളപ്പണത്തിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ വില കൂടിയ ഉത്പന്നങ്ങളുടെ വിപണനം, വലിയ തോതിലുളള സ്വത്ത് കൈമാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഡാറ്റ ശേഖരണവും സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കളളപ്പണം തടയുന്നതിനായി ആധാർ, പാൻ സേവനങ്ങളിൽ വൻതോതിൽ മാറ്റങ്ങൾ വരുത്താനുളള തീരുമാനം ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായാണ് കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്‌ക്കാരമെന്നാണ് വിലയിരുത്തൽ.