
വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും അഞ്ചു വര്‍ഷം വേണമെന്ന് പ്രധാനമന്ത്രി
സ്വന്തംലേഖകൻ
കോട്ടയം : 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനു ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ താന്‍ എങ്ങനെ ചെയ്തു തീര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജോലി പൂര്‍ത്തിയായിട്ടില്ല. ഇനി വളരെ അധികം കാര്യങ്ങള്‍ ചെയാനായി ബാക്കിയുണ്ട്. അത് ചെയുന്നതിന് തനിക്ക് സാധിക്കും. പക്ഷേ അതിന് സ്ഥിരത വേണം. മാത്രമല്ല നിങ്ങളുടെ ആശിര്‍വാദവും വേണമെന്ന് മോദി പറഞ്ഞു.ബിഹാറിലെ ജുമുയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം.പ്രസംഗത്തില്‍ ഉടനീളം കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനാണ് മോദി ശ്രമിച്ചത്. അക്രമം, അഴിമതി, കള്ളപ്പണം, തീവ്രവാദം ഇവ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ധിക്കുമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഭരണം സൈന്യത്തിന്റെ ധീരതയ്ക്കു കോട്ടം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മേം ഭി ചൗക്കിദാര്‍ ക്യാമ്പയനില്‍ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുന്നതിനായി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെ വിമര്‍ശിക്കുന്നതിനാണ് മോദി ഇക്കാര്യം പറഞ്ഞത്.