play-sharp-fill
പാചകവാതകവും ശൗചാലയവും ലഭിച്ചു ; മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ച്‌ കർഷകൻ

പാചകവാതകവും ശൗചാലയവും ലഭിച്ചു ; മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ച്‌ കർഷകൻ

സ്വന്തം ലേഖകൻ

ഇറക്കുടി: പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, തുടരുന്ന കർഷക ആത്മഹത്യകൾ തുടങ്ങിയ മൂലം രാജ്യത്ത് നരേന്ദ്ര മോദിയ്ക്ക് എതിരായ പ്രതിഷേധം ശക്തമാകുമ്പോൾ മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലലെ ഒരു കർഷകൻ. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കർഷകനായ ശങ്കറാണ് നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിതിരിക്കുന്നത്.

മോദി സർക്കാർ നടപ്പിലാക്കിയ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും 2,000 രൂപയും പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും ശങ്കറിന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് മോദിക്ക് വേണ്ടി ഇത്തരത്തിലൊരു ക്ഷേത്രം പണിയാൻ കാരണം എന്നാണ് ശങ്കർ പറഞ്ഞത്. 1.2 ലക്ഷം മുടക്കിയാണ് ഇയാൾ മോഡിക്ക് ക്ഷേത്രം പണിതിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലത്തിലെ പ്രതിഷ്ഠയിൽ മോദിയുടെ വെള്ളത്താടിയും കണ്ണടയും ഹെയർസൈറ്റലും അതേപടി പകർത്തി വെച്ചിട്ടുണ്ട്. പിങ്ക് കുർത്തയും നീലാ കോട്ടുമിട്ട മോഡി പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. മറ്റ് ദൈവങ്ങളുടെ ചിത്രത്തിന് നടുവിലായിട്ടാണ് മോഡി പ്രതിഷ്ഠ ശങ്കർ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തണമെന്നാണ് ശങ്കറിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്തായാലും ക്ഷേത്രം പണിതതോടെ ശങ്കറിനെ ലോക്കൽ ബിജെപി കമ്മറ്റിയിൽ അംഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.