പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പര്‍ സ്പ്രേയുമായെത്തി; യുവാവ് കസ്റ്റഡിയില്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായെത്തിയ യുവാവ് കസ്റ്റഡിയില്‍.

video
play-sharp-fill

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെപ്പർ സ്പ്രേയുമായി യുവാവിനെ പിടികൂടിയത്. കല്‍പ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി.
സ്പ്രേ, സഹോദരിക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.