play-sharp-fill
മോദി പ്രഭാവം ഏറ്റില്ല: താമരയ്ക്കു മങ്ങല്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

മോദി പ്രഭാവം ഏറ്റില്ല: താമരയ്ക്കു മങ്ങല്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

സ്വന്തം ലേഖകൻ

ബംഗളൂരു: മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കർണാടകയിൽ തുടർഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ പാർട്ടിക്കായില്ല. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ 71 സീറ്റിലെ ലീഡുമായി കിതയ്ക്കുകയാണ് ബിജെപി.

കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്ന കോൺഗ്രസ് 124 സീറ്റുകളിൽ മുന്നിലാണ്. ജനതാ ദൾ (എസ്) മുന്നേറ്റം 24 സീറ്റിൽ ഒതുങ്ങി. കാലാവധി തീർന്ന നിയമസഭയിൽ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയം ഉറപ്പിച്ചതോടെ കോൺഗ്രസിന്റെ ഡൽഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങി. 120 നേടി പാർട്ടി സ്വന്ത നിലയ്ക്ക് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ 38 വർഷമായി കർണാടകയിൽ ഒരു പാർട്ടിക്കും ഭരണം നിലനിർത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ കോൺഗ്രസ് വ്യക്തമായ ലീഡ് നിലനിർത്തി. ഒരു ഘട്ടത്തിൽ ബിജെപിയേക്കാൾ ഇരട്ടി സീറ്റുകളിൽ ലീഡ് നേടാൻ പാർട്ടിക്കായി. കോൺഗ്രസിന്റെ വോട്ടു ശതമാനത്തിലും നിർണായകമായ വർധനയുണ്ട്.

Tags :